'എന്റെ ജെയ്‌സണ്‍ മൊമോവയ്‌ക്കൊപ്പം' ; പൃഥ്വിരാജിനെ കെട്ടിപ്പിടിച്ച്‌ പ്രാര്‍ഥന ! ,  Social medi, Prarthana Indrajith,  post photos, Prithviraj, Kidsclub, viralManorama Online

'എന്റെ ജെയ്‌സണ്‍ മൊമോവയ്‌ക്കൊപ്പം' ; പൃഥ്വിരാജിനെ കെട്ടിപ്പിടിച്ച്‌ പ്രാര്‍ഥന !

അഭിനേതാക്കാളായ ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മൂത്ത മകളായ പ്രാർഥന പങ്കുവച്ച ചില മനോഹര ചിത്രങ്ങൾ വൈറലാകുകയാണ്. പ്രാർഥന ഇളയച്ഛനായ പൃഥ്വിരാജിനെ കെട്ടിപ്പിടിച്ച്‌ നിൽക്കുന്ന ഈ ചിത്രങ്ങൾക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ്. 'എന്റെ ജെയ്‌സണ്‍ മൊമോവയ്‌ക്കൊപ്പം' എന്ന സുന്ദരമായ അടുക്കുറിപ്പുമുണ്ട് ചിത്രങ്ങൾക്ക്.

താടിയൊക്ക നീട്ടിവളർ‌ത്തിയ പൃഥ്വിയ്ക്ക് അമേരിക്കന്‍ നടനായ ജെയ്‌സണ്‍ മൊമോവുമായി നല്ല സാമ്യമുണ്ടെന്ന് പലരും ചിത്രങ്ങൾക്കു കമന്റു ചെയ്തിരിക്കുന്നത്. പ്രാർഥനയുടെ ചിത്രങ്ങൾക്ക് നിരവധി താരങ്ങൾ കമന്റുകളുമായെത്തി. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, നടി സാനിയ തുടങ്ങിയവർ ചിത്രങ്ങൾക്ക് ഇഷ്ടവുമായെത്തി.

പൂർണിമ മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമത്തിലൂെട പങ്കുവയ്ക്കാറുണ്ട്. ഇന്ദ്രജിത്തും മക്കളായ പ്രാർഥനയും നക്ഷത്രയും പൃഥ്വിയും സുപ്രിയയുമൊത്തുള്ള ഒരു ചിത്രം പൂർണിമയും പങ്കുവച്ചിരുന്നു. അതിൽ പൃഥ്വിയുടെ മകളായ അലംകൃത ഇല്ലായിരുന്നു. ആലിയെ തിരക്കി നിരവധി ആളുകളാണ് ആ ചിത്രത്തിന് കമന്റുകൾ ചെയ്തിരിക്കുന്നത്

View this post on Instagram

With my Jason Momoa 😌🥰

A post shared by Prarthana Indrajith Sukumaran (@prarthanaindrajith) on