എന്റെ പ്രിയപ്പെട്ട കുഞ്ഞ് ; ഗീതുവിന്റെ മകൾക്ക് ആശംസകളുമായി പൂർണിമ Poornima, Wish, Geethu Mohandas, daughter, birthday, Social media post, Viral Post,Viral Post, Social media post, Manorama Online

എന്റെ പ്രിയപ്പെട്ട കുഞ്ഞ് ; ഗീതുവിന്റെ മകൾക്ക് ആശംസകളുമായി പൂർണിമ

നടിയും സംവിധായികയുമായ ഗീതു മോഹൻ ദാസിന്റേയും സംവിധായകനായ രാജീവ് രവിയുടെയും മകൾ ആരാധനയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൂർണിമ ഇന്ദ്രജിത്ത്. 'എനിക്ക് ഏറ്റവും പ്രിയപ്പെട്ട കുഞ്ഞിന് പിറന്നാൾ ആശംസകൾ' എന്ന അടിക്കുറിപ്പോടെയാണ് പൂർണിമ കുറേ മനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആരാധനയും ഗീതുവും ഒന്നിച്ചുള്ള ചിത്രങ്ങളും, പൂർണിമയുടെ മക്കളായ നക്ഷത്രയും പ്രാർഥനയും ആരാധനയുമൊന്നിച്ചുള്ള ചിത്രങ്ങളും പൂർണിമ പങ്കുവച്ചിട്ടുണ്ട്. പൂർണിമയും ഗീതുവും അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ ഒത്തുകൂടലുകളുടെ വിശേഷങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. ഗീതുവും പൂർണിമയും തമ്മിലുള്ള സൗഹൃദം പോലെ തന്നെ ഇവരുടെ മക്കളുടെ ഇടയിലും നല്ല സൗഹൃദം ഉണ്ടെന്നതിന് തെളിവാണീ ക്യൂട്ട് ചിത്രങ്ങൾ.

കുഞ്ഞ് ആരാധന ഗീതുവിന്റെ ഒരു കുഞ്ഞു പതിപ്പാണെന്നും, ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിലെ ദീപമോളെ പോലെ തന്നെയാണെന്നാണ് ചിത്രത്തിന് താഴെ കമന്റുകൾ. വിടർന്ന വലിയ കണ്ണുകളും ക്യൂട്ട് ചിരിയുമായി നിൽക്കുന്ന ആരാധനയ്ക്ക് നിരവധിയാളുകൾ പിറന്നാൾ ആശംസകളുമായെത്തിയിട്ടുണ്ട്.