എന്നെന്നും ബെസ്റ്റ് ഫ്രണ്ട്സ്'; കുഞ്ഞനുജനൊപ്പം പ്രാര്‍ത്ഥനയും നക്ഷത്രയും , Poornima Indrajith, Nakshatra, Prarhana,, Vardhaan, post photo, kids || viral photos|, viral photos, Social media  viral photos, Social media, viral  Manorama Online

എന്നെന്നും ബെസ്റ്റ് ഫ്രണ്ട്സ്'; കുഞ്ഞനുജനൊപ്പം പ്രാര്‍ത്ഥനയും നക്ഷത്രയും

പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും പിന്നാലെ ഇവരുടെ കുടുബത്തിലെത്തിയ കുഞ്ഞു അതിഥിയാണ് വര്‍ധാൻ. നടി പൂർണിമയുടെ അനിയത്തി പ്രിയാ മോഹന്റേയും നിഹാൽ പിള്ളയുടേയും പൊന്നോമനയാണ് ഈ കുരുന്ന്. പൂർണിമയുടെ സോഷ്യൽ മീഡിയ പേജുകളിലൊക്കെ ചേച്ചിമാർക്കൊപ്പം പലപ്പോഴും കുഞ്ഞു വർധാനേയും കാണാം. ഇന്ദ്രജിത്ത് പൂർണിമ ദമ്പതിമാരുടെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ഈ കുഞ്ഞനുജനുമൊത്ത കുസൃതി ചിത്രങ്ങൾ നിറയെ ആരാധകരാണ്.

My life lines ♥️ best friends forever എന്ന അടിക്കുറിപ്പോടെ പൂർണിമ പങ്കുവച്ച ഒരു ക്യൂട്ട് ചിത്രമാണിത്. പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പമുള്ള വർധാന്റെ ചിത്രത്തിന് നിറയെ ലൈക്കുകളാണ്, പ്രാർഥനയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്.

വർധാന്റെ പിറന്നാൾ ചിത്രങ്ങളും വിഡിയോയും വളരെ ശ്രദ്ധ നേടിയിരുന്നു. കുഞ്ഞു വർധാനെ ഇറുകെ പുണർന്നു നിൽക്കുന്ന പൂർണിമയുടെ ചിത്രം സോഷ്യൽ ലോകത്ത് വൈറലായിരുന്നു.

Summary : Poornima Indrajith post photo of kids