ഇത് പൂർണിമയുടെ കാർബൺ കോപ്പി;  'ആരാണീ സുന്ദരി' എന്ന് അഭയ ഹിരൺമയി!,  Social media post, Poornima Indrajith, daughter Nakshatra indrajith, viral photo, Kidsclub, Manorama Online

ഇത് പൂർണിമയുടെ കാർബൺ കോപ്പി; 'ആരാണീ സുന്ദരി' എന്ന് അഭയ ഹിരൺമയി !

നടിയും സംരംഭകയുമായ പൂർണിമ ഇന്ദ്രജിത്ത് പങ്കുവച്ച ഇളയമകൾ നക്ഷത്രയുടെ ചിത്രം ശ്രദ്ധേയമാകുകയാണ്. നച്ചു എന്നു വിളിപ്പേരുള്ള നക്ഷത്രയുടെ ഈ ചിത്രത്തിന് നിരവധി പ്രമുഖരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പൂർണിമയുടെ കാർബണ‍്‍ കോപ്പിയാണ് നക്ഷത്രയെന്നാണ് പലരും കമന്റുകൾ ചെയ്തിരിക്കുന്നത്

അമ്മയെപ്പോലെ തന്ന മകളും സുന്ദരിയാണെന്നും നച്ചു വലുതായെന്നുമൊക്ക നിരവധി കമന്റുകൾ. why does she look so good in this😩 എന്ന ചോദ്യവുമായി മൂത്ത മകൾ പ്രാർഥനയും എത്തിയതോടെ സിനിമാലോകത്തെ നിരവധിപ്പേർ കുഞ്ഞു നച്ചുവിനെ സ്നേഹം കൊണ്ടു പൊതിഞ്ഞു.

നടിമാരായ പാർവതി, ശ്രിന്ദ, സാനിയ ഈയപ്പൻ, റിമ കല്ലിങ്കൽ, പാട്ടുകാരികളായ രഞ്ജിനി ജോസ്, അഭയ ഹിരൺമയി, സിത്താര, നടൻ ജോജു തുടങ്ങിയവർ നച്ചുവിനോടുള്ള ഇഷ്ടമറിയിച്ച് കമന്റുകളിട്ടിട്ടുണ്ട്. ആരാണി സുന്ദരി എന്നാണ് അഭയ ഹിരൺമയിയുടെ ചോദ്യം.