'നച്ചുമ്മയ്ക്ക് വരയ്ക്കാനും അറിയാം'; മകൾ വരച്ച ചിത്രങ്ങള്‍ പങ്കുവച്ച് പൂർണിമ !, Prarthana Indrajith, Indrajith Sukumaran, Poornima Indrajith, dwawing, Daughter, Nakshatra, Kidsclub, Manorama Online

'നച്ചുമ്മയ്ക്ക് വരയ്ക്കാനും അറിയാം'; മകൾ വരച്ച ചിത്രങ്ങള്‍ പങ്കുവച്ച് പൂർണിമ !

താരദമ്പതികളായ ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മക്കളായ പ്രർഥനയും നക്ഷത്രയും സോഷ്യൽ മീഡിയയിലും സജീവമാണ്. രണ്ടുപേരും ഈ ചെറുപ്രായത്തിൽ തന്നെ തങ്ങളുടേതായ രീതിയിൽ കഴിവ് തെളിയിച്ചവരാണ്. പ്രാർഥനയ്ക്ക് പാട്ടിലാണ് കമ്പം, നക്ഷത്രയാകട്ടെ അച്ഛനേയും അമ്മയേയും പോലെ അഭിനയത്തിൽ ഒരുകൈ നോക്കിയിട്ടുണ്ട്. ഒരു ഷോട്ട്ഫിലിമിലാണ് നച്ചു തകർപ്പൻ പ്രകടനം നടത്തിയത്.

ഇപ്പോഴിതാ, നക്ഷത്ര വരച്ച ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പൂർണിമ പറയുന്നു നച്ചുമ്മയ്ക്ക് വരയ്ക്കാനും അറിയാമെന്ന്. പൂർണിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച നക്ഷത്ര വരച്ച ചിത്രങ്ങക്ക് നിരവധി അഭിന്ദനങ്ങൾ ലഭിക്കുന്നുണ്ട്.

പെണ്‍കുട്ടികളുടെ മുഖമാണ് നക്ഷത്ര വരച്ചിരിക്കുന്നത്. വെക്കേഷന്‍ ഇങ്ങനെ ആരംഭിക്കുന്നുവെന്ന് പറഞ്ഞ് നക്ഷത്രയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നക്ഷത്രയുടെ വരയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. നക്ഷത്ര നമ്മള്‍ വിചാരിച്ച ആളല്ല എന്നാണ് ചിലർ കമന്റിടുന്നത്.