'സ്നേഹവാത്സല്യത്തിന്റെ കാക്കി' ; ചങ്കിൽ കയറി പോലീസ് മാമനും കുഞ്ഞാവയും!, Police officer, hold a baby, Manjeswaran election day, Kerala Police, Viral video, Social Post, Manorama Online

'സ്നേഹവാത്സല്യത്തിന്റെ കാക്കി' ; ചങ്കിൽ കയറി പോലീസ് മാമനും കുഞ്ഞാവയും !

വോട്ടു ചെയ്യാൻ കൈക്കുഞ്ഞിമായെത്തിയ യുവതിയെ സഹായിക്കുന്ന പോലീസ് ഓഫീസറുടെ ഈ വിഡിയോ വൈറലാകുകയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തു നിന്നുള്ള മനോഹരമായൊരു രംഗമാണിത്. വോട്ടു രേഖപ്പെടുത്താനായി കുഞ്ഞാവയുടെ അമ്മ പോളിംങ് ബൂത്തിേലയ്ക്ക് പോകുമ്പോൾ പൊലീസ് മാമന്റെ കൈകളിൽ സുരക്ഷിതനായിരുന്നു ഈ കുഞ്ഞാവ.

കേരളാ പോലീസിന്റെ സമൂഹമാധ്യമ പേജിലാണ് വാത്സല്യം നിറയുന്ന ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ വോട്ട് ചെയ്ത് വരുവോളം പോലീസ് മാമന്റെ കൈകളിൽ യാതൊരു വഴക്കുമില്ലാതെ കൈകാലിട്ടടിച്ച് കളിച്ച് കിടക്കുകയാണ് കുഞ്ഞാവ. 'സ്നേഹവാത്സല്യത്തിന്റെ കാക്കി...ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തു നിന്നും..' എന്ന കുറിപ്പോെടയാണ് ഈ ക്യൂട്ട് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വാവയെ അമ്മയുടെ കൈകളിലേയ്ക്ക് തിരികെ കൊടുക്കുമ്പോൾ വാത്സല്യത്തോടെ കുഞ്ഞാവയെ നോക്കിയുള്ള അദ്ദേഹത്തിന്റെ ആ ചിരിക്കും ആരാധകരേറെയാണ്.

ഈ പോലീസുകാരനും കുഞ്ഞാവയ്ക്കും ലൈക്കോട് ലൈക്കാണ്. 'പോലീസ് മാമനും കുഞ്ഞാവയും ചങ്കിൽ കയറി' , 'കുഞ്ഞിനെ തിരിച്ചുകൊടുക്കുമ്പോളുള്ള ഒരച്ഛന്റെ വാത്സല്യം നിറഞ്ഞ പുഞ്ചിരി ..❤' , 'കേരളവും💪💪💪 കുഞ്ഞുവാവയും♥♥♥ കരുതലിന്റെ കൈകളിൽ സുരക്ഷിതം' എന്നിങ്ങനെ ധാരാളം കമന്റുകളാണ് വിഡിയോയ്ക്ക് താഴെ.