അനാഥൻ, ലോക്ഡൗണിൽ ലോട്ടറി വിൽപ്പന മുടങ്ങി; ചിരി മായാതെ വിനയ്– കുറിപ്പ്,  Police officer, Binu Pazhayidath, Socila media post, Vinay, kidsclub, Manorama Online

അനാഥൻ, ലോക്ഡൗണിൽ ലോട്ടറി വിൽപ്പന മുടങ്ങി; ചിരി മായാതെ വിനയ്– കുറിപ്പ്

സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം വാങ്ങാൻ പോകുന്ന വിനയ് എന്ന പ്ലസ് ടുക്കാരനെ കുറിച്ച് ബിനു പഴയിടത്ത് എന്ന ഉദ്യോഗസ്ഥനൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഡ്യൂട്ടിക്കിടെ പരിചയപ്പെട്ട വിനയ് എന്ന കുട്ടിയെക്കുറിച്ചാണ് അദ്ദേഹം കുറിപ്പിൽ വിവരിച്ചിരിക്കുന്നത്. വിനയ്​യുടെ കഥ ആരുടേയും കണ്ണുനനയിക്കുന്നതാണ്. നെടുമ്പാശ്ശേരി എയർപോർട്ടിൽ ലോട്ടറി വിറ്റ് ജീവിതമാർഗം കണ്ടെത്തിയിരുന്ന വിനയുടെ ജീവിതവും ലോക്ഡൗൺ കാലം വഴിമുട്ടിച്ചിരിക്കുകയാണ്.

എല്ലാ സുഖ സൗകര്യങ്ങളും സ്നേഹവും ലഭിച്ചിട്ടും വഴിപിഴച്ചു പോകുന്ന കൗമാരങ്ങൾ, ഇവർ ഉപദേശകരോ, ബന്ധുക്കളോ, സമ്പത്തോ ഇല്ലെങ്കിലും ലക്ഷ്യത്തിലേക്ക് സന്തോഷത്തോടെ നടന്നടുക്കുന്ന വിനയ്‍യെ കണ്ടു പഠിക്കണമെന്നാണ് ബിനു പഴയിടത്ത് കുറിക്കുന്നത്. ഈ കുട്ടി ഒരു കുട്ടിയേ അല്ല എന്ന തലക്കെട്ടിൽ വിനയ്‍യുടെ ചിത്രം സഹിതമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.


ബിനു പഴയിടത്ത് പങ്കുവച്ച കുറിപ്പ് വായിക്കാം:

ഈ കുട്ടി,, ഒരു കുട്ടിയേ അല്ല ',

ഇത് വിനയ് +2 ന് പഠിക്കുന്നു. Duty ക്ക് ഇടയിൽ നെടുമ്പാശ്ശേരിയിൽ വച്ചാണ് ആദ്യമായി കണ്ടത്. വളരെ സന്തോഷവാനായി സൈക്കിളിൽ വരുന്ന പയ്യൻ മുഖത്തുനോക്കി ചിരിച്ചപ്പോൾ എവിടേക്കാണ് എന്ന് ചോദിച്ചു അവൻ സൈക്കിൾ നിർത്തി.. കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണം വാങ്ങാൻ എന്നു പറഞ്ഞപ്പോൾ ആകാംക്ഷയാൽ കൂടുതൽ സംസാരിച്ചു. Duty ക്കിടെ പല ദിവസങ്ങളിലും കണ്ടു. അവനോട് സംസാരിച്ചപ്പോഴൊക്കെ അമ്പരന്നു പോയിട്ടുണ്ട്, അവന് അച്ഛനും അമ്മയും ഇല്ലെന്ന് കേട്ടപ്പോൾ 'സ്നേഹ വിവാഹത്താൽ വീടുവിട്ടിറങ്ങിയ മാതാപിതാക്കളുടെ, ബന്ധുക്കളാരും ഇല്ലാത്ത മകനാണെന്ന് അറിഞ്ഞപ്പോൾ, അവരുടെ മരണശേഷം ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ താമസിക്കുകയും 8-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവിടെ നിൽക്കാൻ കഴിയാതെ നാടുവിട്ട് Mumbai ൽ എത്തി അവിടെ ജോലി ചെയ്ത് ജീവിച്ച കഥ കേട്ടപ്പോൾ, പഠിക്കാൻ ആഗ്രഹം തോന്നി നാട്ടിലെത്തി ചെറിയ ജോലികൾക്കൊപ്പം കഷ്ടപ്പെട്ട് SSLC പാസായത് കേട്ടപ്പോൾ അവസാനം നെടുമ്പാശ്ശേരിയിൽ എത്തി വെളുപ്പിന് 3 മണിക്ക് എഴുന്നേറ്റ് Airport ൽ പോയി ലോട്ടറി വിറ്റു കിട്ടുന്ന രൂപ കൊണ്ടാണ് വീട്ടുവാടകയും പഠന - ജീവിത ചിലവുകളും നടത്തുന്നത് എന്നറിഞ്ഞപ്പോൾ, ഒരു പാക്കറ്റ് Bread കൊണ്ട് വെള്ളത്തിൽ മുക്കി കഴിച്ച് 3 ദിവസം ജീവിക്കാം എന്നു കേട്ടപ്പോൾ, ജീവിത ലക്ഷ്യവും അതിനായുള്ള ഒരുക്കങ്ങളും മനസ്സിലാക്കിയപ്പോൾ, വലുതാകുമ്പോൾ പണമുണ്ടാക്കി മാതാപിതാക്കളുടെ ബന്ധുക്കളേയും [അവർ എവിടെ എന്ന് അറിയില്ല ] മറ്റുള്ളവരേയും സഹായിക്കണം എന്ന് പറഞ്ഞപ്പോൾ.

വെറുതേ പറയലല്ല. അതിനായി ഈ Lock down കാലത്തും പരിശ്രമിക്കുന്നു. നല്ലൊരു സിനിമാ നടനാകാനാണ് ആഗ്രഹം അതിനായി പലയിടത്തും സമീപിച്ചു. അവസരങ്ങൾ വന്നപ്പോഴേക്കും 250ഓളം Auditionകൾ കഴിഞ്ഞു, 4 ചിത്രങ്ങളിൽ അഭിനയിച്ചു.

Lock down ബാധിച്ചു തുടങ്ങി, ലോട്ടറി ഇല്ലല്ലോ.

നിസ്സാര പ്രതിസന്ധികളിൽ പോലും ' .ജീവിതം അവസാനിപ്പിച്ചേക്കാം എന്ന് ചിന്തിക്കുന്നവർ, എല്ലാ സുഖ സൗകര്യങ്ങളും സ്നേഹവും ലഭിച്ചിട്ടും വഴിപിഴച്ചു പോകുന്ന കൗമാരങ്ങൾ ഇവർ ഉപദേശകരോ, ബന്ധുക്കളോ, സമ്പത്തോ ഇല്ലെങ്കിലും ലക്ഷ്യത്തിലേക്ക് സന്തോഷത്തോടെ നടന്നടുക്കുന്ന ഈ വിനയ് നെ കണ്ടു പഠിക്കണം. പ്രായത്തിൽ നീ, ഒരു പാട് താഴെ ആണെങ്കിലും വിനയ് നിന്റെ Mind set ന് ഒരു BIG SALUTE.