കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ വളർത്തുനായ; വൈറൽ വിഡിയോ , Social media post, pet dog saves, little girl, viral video, Kidsclub, Manorama Online

കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ വളർത്തുനായ; വൈറൽ വിഡിയോ

ഓമനിച്ചു വളർത്തുന്ന ഒരു നായ വീട്ടിൽ ഉണ്ടെങ്കിൽ, കുട്ടികൾക്കെതിരെ ഉണ്ടാവുന്ന ക്രൂര കൃത്യങ്ങൾ 99% വരെ ഇല്ലാതെയാക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. നായകളുടെ കരുതലും സ്നേഹവും എത്രയാണെന്ന് അവരെ വളർത്തിയവർക്കു മാത്രമേ മനസിലാവുകയുള്ളു. എന്നാൽ പല വീടുകളിലും വീട് കാവൽ എന്നതിലുപരിയായി ഇത്തരത്തിലുള്ള ചില കാര്യങ്ങൾ കൂടെയുണ്ടെന്നത് ആളുകൾ മറന്നു പോകുന്നു.

എല്ലാ വീട്ടിലും കുട്ടികളോടാണ് നായ്ക്കൾ എളുപ്പത്തിൽ ഇണങ്ങുന്നത്. അതോടെ കുട്ടികളുടെ പൂർണമായ സുരക്ഷാ അവർ സ്വമേധയാ ഏറ്റെടുക്കുകയും ചെയ്യുന്നു. പിന്നീട് ആരും പറഞ്ഞാലും ഇല്ലെങ്കിലും നായ്ക്കളുടെ ഒരു കണ്ണ് പ്രിയപ്പെട്ട കുട്ടികളുടെ മേലായിരിക്കും എന്നാണ് വിദഗ്ദർ പറയുന്നത്. എന്നാൽ നായയെ കുറിച്ചുള്ള അബദ്ധ ധാരണകളാണ് പലരും അവയെ അകറ്റി നിർത്താൻ കാരണം.
വിദേശ രാരാജ്യങ്ങളിൽ കുട്ടികൾക്ക് കമ്പാനിയൻ ആയി നായയ്ക്കളെ വളർത്തുന്നത് സാധാരണമാണ്. കുട്ടികളുടെ സുരക്ഷയിൽ ഇത്തരത്തിൽ നായ്ക്കൾക്കുള്ള പങ്ക് വ്യക്തമാക്കുകയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഈ വിഡിയോ..

സ്‌കൂൾ വിട്ട് ഒറ്റക്ക് വീട്ടിലേക്ക് വരുന്ന കുട്ടിയെ ആളൊഴിഞ്ഞയിടത്ത് വച്ച് ഗൂഢലക്ഷ്യത്തോടെ ഒരാൾ പിന്തുടരുന്നു. എന്നാൽ അത് മനസിലാക്കാൻ കുട്ടിക്ക് കഴിയുന്നില്ല. എന്നാൽ അപരിചിതന്റെ സാന്നിധ്യം മണത്തറിഞ്ഞ വീട്ടിലെ നായ കുരച്ചു കൊണ്ട് റോഡിലേക്ക് ഓടിവരികയും അക്രമിയെ ഓടിക്കുകയും ചെയ്യുന്നു എന്നതാണ് വീഡിയോയിലെ പ്രതിപാദ്യം.

മൃഗസ്നേഹികൾ പങ്കുവച്ച വിഡിയോയിലൂടെ കുട്ടികളുടെ സുരക്ഷാ ഉപ്പാപ്പക്കുന്നതിനായുള്ള മികച്ച ഒരു നടപടിയാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

വിഡിയോ കാണാം