ഒന്നാം പിറന്നാൾ ആഘോഷങ്ങൾക്കായുള്ള തുക കോവിഡ് 19 പോരാട്ടത്തിന്, Parents contribute, Cmoney to covid fund , first birthday of sonth,  kidsclub, Manorama Online

ഒന്നാം പിറന്നാൾ ആഘോഷങ്ങൾക്കായുള്ള തുക കോവിഡ് 19 പോരാട്ടത്തിന്

കാത്തിരുന്ന കൺമണിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കാനായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ പ്രതീക്ഷിക്കാതെ കടന്നെത്തിയ കൊറോണ രോഗം നാടിനെ ചവിട്ടിമെതിക്കുമ്പോൾ തങ്ങൾക്കു മാത്രമെന്ത് ആഘോഷമെന്ന് ചോദിക്കുകയാണ് ഒരു വയസ്സുകാരൻ ദേവ് ഇഷാന്റെ മാതാപിതാക്കൾ.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ അശോക സദനത്തിൽ നിവീത് ചാറ്റർജിയുടെ മകൻ ദേവ് ഇഷാന്റെ ഒന്നാമത്തെ പിറന്നാൾ ആഘോഷങ്ങൾക്കായുള്ള തുക അതിനാലാണവർ കോവിഡ് 19 എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിന് നിറഞ്ഞ മനസ്സോടെ നൽകിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കാണ് നേരത്തേ തന്നെ പിറന്നാളാഘോഷത്തിനായി കരുതിവച്ച തുക കൈമാറിയത്‌. ഡെപ്യൂട്ടി സ്പീക്കർ വി ശശി സംഭാവന ഏറ്റുവാങ്ങി. മാതൃകാപരമായ ഈ പ്രവർത്തിയിലൂടെ ഈ തീരദേശ ഗ്രാമത്തിലെ മനുഷ്യസ്നേഹവും നന്മയും ഒരിക്കൽ കൂടി സമൂഹം തിരിച്ചറിഞ്ഞു. ഗ്രാമ പഞ്ചായത്ത്‌ അംഗം എസ്. പ്രവീൺ ചന്ദ്ര, അൻവിൻ മോഹൻ, വിജയ് വിമൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.