ഈ കുഞ്ഞാവയുടെ വിളിപ്പേര് 'മൗഗ്ലി'; കാരണം രസകരം !, Oscar, The baby boy, born, Thick long black hair, Mowgli, Viral Post, Manorama Online

ഈ കുഞ്ഞാവയുടെ വിളിപ്പേര് 'മൗഗ്ലി'; കാരണം രസകരം !

സാറാ മോറിസും ജോഷ്വ ജോൺസും കുഞ്ഞാവ വയറിലായിരുന്നപ്പോൾ സ്കാനിംഗിന് പോയതായിരുന്നു. സ്കാനിംഗിനിടെ കുഞ്ഞാവയുടെ തലമുടി കണ്ട് സോണോഗ്രാഫർ പോലും അമ്പരന്നു. ഒരു സെന്റിമീറ്റർ നീളമുള്ള മുടിയുണ്ടായിരുന്നത്രേ ആ കു‍ഞ്ഞാവയ്ക്ക്. അങ്ങനെ ജൂലൈ പത്തിന് കുഞ്ഞ് ഓസ്കാർ ജനിച്ചു. തല നിറയെ നല്ല കറുത്ത് കരുത്താർന്ന നീളൻ മുടിയുമായാണ് ഓസ്കാർ എത്തിയത്. അഞ്ച് സെന്റിമീറ്റർ നീളമുള്ള മുടിയുമായെത്തിയ കുഞ്ഞിനെക്കണ്ട് എല്ലാവരും ശരിക്കും അമ്പരക്കുക തന്നെ ചെയ്തു.

ഈ നീളൻ മുടി കാരണം ഓസ്കാറിന് ഒരു തകർപ്പൻ വിളിപ്പേരും കിട്ടിയിട്ടുണ്ട്, മറ്റൊന്നുമല്ല നമ്മുടെ ജംഗിൾബുക്കിലെ മോഗ്ലി എന്നാണ് കുഞ്ഞാവയ്ക്ക് കിട്ടിയ പേര്. കുഞ്ഞാവയെ ആദ്യം കണ്ടപ്പോൾ തന്നെ സാറായ്ക്ക് ഈ സാമ്യം തോന്നിയത്രേ. എവിടെ പോയാലും ഓസ്ക്കറിന്റെ മുടിയ്ക്ക് നിരവധി ആരാധകരെ കിട്ടുമത്രേ. . ജനിച്ചപ്പോൾ തന്നെ ഇത്രയധികം മുടി ഉണ്ടായിരുന്നത് വിശ്വസിക്കാൻ പ്രയായമായിരുന്നെന്ന് സാറയും ജോഷ്വയും പറയുന്നു. ജനിക്കുമ്പോൾ ഇത്ര നീളവും ഉള്ളും ഉള്ള മുടിയുണ്ടാകുന്നത് അപൂർവമാണെന്നും ഇവർ പറയുന്നു,


മുടി ഇങ്ങനെ വളരുന്നതു കൊണ്ട് ആദ്യ മുടിവെട്ടൽ നടത്താനുള്ള ആലോചനയിലാണ് മാതാപിതാക്കൾ. കുഞ്ഞു ഓസ്കറിന്റെ കിടിലൻ ലുക്ക് കാരണം അവനെ ഒരു മോഡലാക്കണമെന്നാണ് ഇവരുടെ സുഹൃത്തുകള്‍ ആഗ്രഹം.