ഇസക്കുട്ടന് ഉമ്മ കൊടുത്ത് സൗബിന്റെ ഒർഹാൻ വാവ;  ചിത്രം വൈറൽ , rhan Soubin, kissing Isahak Kunchacko-boban photo, Viral Post,  Manorama Online

ഇസക്കുട്ടന് ഉമ്മ കൊടുത്ത് സൗബിന്റെ ഒർഹാൻ വാവ; ചിത്രം വൈറൽ

ചാക്കോച്ചന്റെ ഇസക്കുട്ടനും സൗബിന്റെ ഒർഹാൻ വാവയും തമ്മിലുള്ള ഒരു ഉമ്മവയ്ക്കൽ ഫോട്ടോയാണ് വൈറലാകുന്നത്. ചാക്കോച്ചനേയും സൗബീനേയും പോലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ട വാവകളാണ് ഇരുവരും. ഇസക്കുട്ടന് ഒരു തകർപ്പൻ ഉമ്മ കൊടുക്കുന്ന ഒർഹാൻ വാവയുടെ ചിത്രം ചാക്കോച്ചനാണ് പോസ്റ്റ് ചെയ്തത്.

🤗Brotherhood🥳...😍When Orhan met Izzu...🤩 Seems like Tovi Boy😜 will have to give “Dhakshina”💰to Orhan Soubin baby in Kissing😘 sessions!!! എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ഈ ചിത്രം സൂപ്പർ ക്യൂട്ടാണ്.

കിസ്സിങ് സെക്ഷന്‍ പഠിക്കാൻ ഒർഹാൻ വാവയ്ക്ക് ദക്ഷിണ നൽകണമെന്നാണ് ചാക്കോച്ചന്റെ അഭിപ്രായം. വളരെപ്പെട്ടന്നു തന്നെ ഫോട്ടോ സോഷ്യൽ ലോകത്ത് വൈറലായി.