ഒന്നര വയസിൽ നീന്തിതുടിച്ച് കുഞ്ഞു മറിയം; വിസ്മയ വിഡിയോ, Viral video, one and half year, baby,| Mariyam, Swimming story,  kidsclub,, Manorama Online

ഒന്നര വയസിൽ നീന്തിതുടിച്ച് കുഞ്ഞു മറിയം; വിസ്മയ വിഡിയോ

നടക്കുമ്പോള്‍ പോലും വീഴുന്ന പ്രായമാണ് ഒന്നര വയസ്. ഈ പ്രായത്തില്‍ നീന്തിതുടിക്കുന്ന പിഞ്ചുകുഞ്ഞുണ്ട് തൃശൂരില്‍. ഒന്നരവയസുകാരി മറിയം. മൂത്ത നാലു സഹോദരങ്ങളും വീട്ടിലെ നീന്തല്‍ക്കുളത്തില്‍ നീന്തി കളിക്കുന്ന കണ്ട മറിയം വെള്ളത്തിലിറങ്ങാന്‍ വാശിപിടിച്ചു. ആദ്യം കാലൊന്ന് വെള്ളത്തില്‍ മുട്ടിച്ചു. പിന്നെ, ഓരോ ദിവസവും നീന്തല്‍ക്കുളത്തിലേക്ക് ഇറക്കി. വെള്ളത്തിലിറങ്ങാനുള്ള പേടി പോയി. വെള്ളത്തില്‍ മുങ്ങാന്‍ ‍പഠിപ്പിച്ചു. വെള്ളത്തിനടിയിലൂടെ ശ്വാസം പിടിച്ചു നീന്താനും പരിശീലനം കിട്ടി. തൃശൂര്‍ കിഴക്കുംപാട്ടുകര എലുവത്തിങ്കല്‍ ജോ ലൂയിസിന്റെ മകളാണ് മറിയം.

അമ്മ റോസും കുഞ്ഞിന്റെ നീന്തല്‍ കമ്പത്തിന് പിന്തുണ നല്‍കി. ഇപ്പോള്‍ വെള്ളത്തിലിറങ്ങാനും മുങ്ങാനും നീന്താനുമെല്ലാം നിഷ്പ്രയാസം സാധിക്കും. ജോ ലൂയിസിന് അഞ്ചു മക്കളാണ്. ഇവരെല്ലാവരും നന്നായി നീന്തും. കുഞ്ഞിനെ നീന്തല്‍ പഠിപ്പിക്കും മുമ്പ് യൂ ട്യൂബില്‍ കയറി ജോ കുറേ വീഡിയോസ് നിരീക്ഷിച്ചു. അമേരിക്കയില്‍ നീന്തിതുടിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ വിഡിയോ കണ്ടപ്പോള്‍ ആവേശമായി. അങ്ങനെയാണ്, ധൈര്യം കിട്ടിയത്.

ദിവസവും രണ്ടു നേരം നീന്തിയില്ലെങ്കില്‍ മറിയത്തിന് വാശികൂടും. നാലു സഹോദരങ്ങള്‍ക്കൊപ്പം മുടങ്ങാതെ നീന്തും ഈ കൊച്ചുമിടുക്കി. ഭാവിയില്‍ ഒരു നീന്തല്‍ താരമായി മാറട്ടേയെന്ന ആശംസകളാണ് ബന്ധുക്കളില്‍ നിന്നും കുടുംബ സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്നത്.

വിഡിയോ കാണാം