ചില്ലില്ലൂടെ അച്്ഛനൊരുമ്മ, കണ്ണു നിറച്ച് മകൾ; വിഡിയോ

പ്രവാസികളുെട ജീവിതം പലപ്പോഴുമിങ്ങനെയാണ്. നാട്ടിൽ അവധിക്കെത്തുന്ന ആ സന്തോഷവും ഉറ്റവരെ പിരിഞ്ഞ് തിരികെയുള്ള ആ യാത്രയും ഓരോ പ്രവാസിയുടേയും ജീവിതത്തിന്റെ ഭാഗമാണ്. അത്തരമൊരു യാത്ര പറയലിന്റെ കണ്ണുനിറയ്ക്കുന്ന ഒരു വിഡിയോ ഇതാ..

ഇൗ വിഡിയോ കണ്ട ഏതൊരു പ്രവാസിയുടെയും കണ്ണും മനസും ഒന്ന് നീറിയിട്ടുണ്ടാകുെമന്നുറപ്പാണ്. കാരണം അത്രത്തോളം മനസിൽ തറയ്ക്കും അച്ഛനോടുള്ള ഇൗ കുഞ്ഞിന്റെ സ്നേഹം. വിദേശത്തേക്ക് പോകുന്ന അച്ഛനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കുഞ്ഞുമകളുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത്.

ഒരു ചില്ലിന് അപ്പുറവും ഇപ്പുറവും നിന്ന് അവർ സ്നേഹം പങ്കുവയ്ക്കുമ്പോൾ എല്ലാ പ്രവാസികളും കടന്ന് പോയ ഇൗ നിമിഷത്തെ ഒരാളിലേക്ക് മാത്രം ചേർത്തു വയ്ക്കാനാകില്ലെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. അത് എല്ലാവരിലും ഒരുപോലെ എന്നാണ് വിഡിയോയ്ക്ക് കിട്ടുന്ന കമന്റുകൾ. ഇടയ്ക്ക് ചില്ല് ഗ്ലാസ് തുറന്ന് അകത്തേക്ക് കയറാനും, അച്ഛനോട് പുറത്തേക്ക് ഇറങ്ങി വരാനും കുഞ്ഞ് പറയുന്നുണ്ട്. ഒടുവിൽ ജനലിലൂടെ അച്ഛന് ഉമ്മ കൊടുത്താണ് കുഞ്ഞ് യാത്രയാക്കിയത്. ആരെയും കാണിക്കാതെ അടക്കിപ്പിടിച്ച കണ്ണീര് ആ അച്ഛന്റെ മുഖത്തും വ്യക്തം. വൈറലായ ആ വിഡിയോ കാണാം.