നിവിന്റെ കുഞ്ഞുരാജകുമാരിക്ക് പിറന്നാള്‍; ആശംസകളുമായി സിനിമാലോകം,  Nivin Paulys, Daughter birthday photo, kidsclub kidsclub, Manorama Online

നിവിന്റെ കുഞ്ഞുരാജകുമാരിക്ക് പിറന്നാള്‍; ആശംസകളുമായി സിനിമാലോകം

നിവിൻ പോളി മകൾ റോസ് ട്രീസയ്ക്ക് പിറന്നാൾ ആശംസകളുമായെത്തിയിരിക്കുകയാണ്. 2016 മേയ് 25 നാണ് റോസ് ട്രീസ ജനിച്ചത്. നിവിൽ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ കുഞ്ഞുമകളുടെ ഒപ്പമുവള്ള ചിത്രം പങ്കു വച്ചത്. Happy birthday Rhesu darling❤️❤️❤️ എന്ന കുറിപ്പോടെയാണ് റോസ് ട്രീസയുടെ ക്യൂട്ട് ചിത്രം നിവിൻ പോസ്റ്റ് ചെയ്തത്. സിനിമാ ലോകത്തുള്ളവരുടേയും ആരാധകരുടേയും പിറന്നാൾ ആശംസകള്‍ കൊണ്ട് നിറയുകയാണ് ആ ചിത്രത്തിന് താഴെ.

ജനനശേഷം മകൾക്ക് ഒരു മിനി കൂപ്പര്‍ എസ് കാറ് നിവിന്‍ പോളി സമ്മാനിച്ചത്. മകൾക്കുള്ള ആ സൂപ്പർ സമ്മാനത്തിന്റെ ചിത്രം നിവിൻ തന്റെ ആരാധകർക്കായി മുൻപ് പങ്കുവച്ചിരുന്നു. നിവിന്റെയും റിന്നയുടെയും മൂത്ത മകൻ ദാവീദ് പോളി 2012 ലാണ് ജനിച്ചത്.

കുടുബത്തോടൊപ്പമുള്ള ചിത്രങ്ങൾ നിവിൻ സാധാരണ പങ്കുവയ്ക്കാറില്ല, അതുകൊണ്ടുതന്നെ മകൾക്കൊപ്പമുള്ള ഈ ക്യൂട്ട് ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

View this post on Instagram

Happy birthday Rhesu darling❤️❤️❤️

A post shared by Nivin Pauly (@nivinpaulyactor) on