അനുജന്റെ ജീവൻ രക്ഷിച്ച് 9 വയസുകാരന്‍; അഭിന്ദനവുമായി യുട്യൂബ് സിഇഒ,  Nine year old, saves cousins life, using technique learnt from, youtube, Timothy Prather, Connor, social media, Kidsclub, Manorama Online

അനുജന്റെ ജീവൻ രക്ഷിച്ച് 9 വയസുകാരന്‍; അഭിന്ദനവുമായി യുട്യൂബ് സിഇഒ

കണ്ണു തള്ളി ശ്വാസം കിട്ടാതെ പിടയുന്ന തന്റെ സഹോദരനെ കണ്ടപ്പോഴേ ഒൻപത് വയസുകാരന്‍ തിമോത്തി പ്രാന്തറിന് അപകടം മണത്തു. എന്തോ തൊണ്ടയിൽ കുടുങ്ങിയാണ് തന്റെ കസിൻ കോണർ വിഷമിക്കുന്നതെന്ന് തിമോത്തിയ്ക്ക് മനസിലായി. പെട്ടെന്നാണ് മുൻപ് യു ട്യൂബിൽ കണ്ട ഒരു വിഡിയോ ആ ബാലന്റെ ഓർമയിലെത്തിയത്. ഇത്തരം സന്ദർഭങ്ങൾ എങ്ങന കൈകാര്യം ചെയ്യണമെന്നുള്ള ഹൈമിലിക് ടെക്നിക്കിനെ കുറിച്ചുള്ള ഒരു വിഡിയോ ആയിരുന്നു അത്.

അപകടം പിണഞ്ഞ ആളിന്റെ ഉദരഭാഗത്ത് ഇടവിടാതെ കൈകൾ കൊണ്ട് ശക്തിയായി അമർത്തുന്ന പ്രക്രിയയാണ് ഹൈമിലിക് ടെക്നിക്ക്. മറ്റൊന്നും ആലോചിക്കാതെ തിമോത്തി തന്റെ കുഞ്ഞനുജന് ഹൈമിലിക് ടെക്നിക് പ്രയോഗിച്ചു. കോണറിന്റെ ജീവൻ രക്ഷിക്കുക എന്ന ചിന്ത മാത്രമായിരുന്നു അവന്. കുഞ്ഞനുജന്റെ ജീവൻ രക്ഷിക്കാൻ അവരോചിതമായി പ്രവർത്തിച്ച അമേരിക്കയിലെ ടെന്നിസിയിൽ നിന്നുള്ള ഈ ബാലനിപ്പോള്‍ താരമാകുകയാണ്.

യുട്യൂബ് സിഇഒ സൂസൻ വോജികൈകായ് തിമോത്തിയുടെ ഈ പ്രവർത്തിയ അഭിന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയുണ്ടായി. യുട്യൂബിൽ ഇത്തരത്തിൽ നിരവധി ഉപകാരപ്രദമായ വിഡിയോകളുണ്ടെന്നും അവർ പറഞ്ഞു. അതോടെ ഹൈമിലിക് ടെക്നിക്കിക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള കമന്റുകളാൽ നിറയുകയാണ് അവരുടെ ട്വീറ്റിന് താഴെ. അതോടൊപ്പം തിമോത്തിയുടെ ധീരപ്രവർത്തിയെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് സോഷ്യൽമീഡിയ.

ഈ സംഭവം നടക്കുമ്പോൾ കുട്ടികള്‍ അവരുടെ മുത്തച്ഛനും മുത്തശ്ശിയ്ക്കും ഒപ്പമായിരുന്നു. കുഞ്ഞനിയൻ കൈകൾ കൊണ്ടു കഴുത്തിൽ അമർത്തിപിടിച്ച് പിടയുന്നതാണ് തിമോത്തി കണ്ടത്. അപ്പോൾ തന്നെ തനിക്ക് അപകടം മണത്തതായി അവൻ പറയുന്നു. കുട്ടിയുടെ ശ്വാസനാളത്തിൽ മിഠായി കുടുങ്ങിയായിരുന്നു അപകടമുണ്ടായത്. ഈ ചെറിയ കുട്ടിയുടെ വലിയ പ്രവർത്തിയെ വാഴ്ത്തുകയാണ് എല്ലാവരും.

Summary : Nine year old saves cousins life using technique learnt from youtube