കുഞ്ഞിന്റെ ജനനം, ഉറക്കമില്ലാത്ത രാത്രികൾ; നേഹ ധൂപിയ പറയുന്നു, Neha Dhupia, Mehr, Brestfeeding Daughter. Viral Video, Social Media, Manorama Online

കുഞ്ഞിന്റെ ജനനം, ഉറക്കമില്ലാത്ത രാത്രികൾ; നേഹ ധൂപിയ പറയുന്നു

പ്രശസ്ത ബോളിവുഡ് നടിയും മുൻ മിസ് ഇന്ത്യയുമായ നേഹ ധൂപിയ അമ്മയായിട്ട് ഏതാനും മാസങ്ങൾ ആയതേയുള്ളൂ. കുഞ്ഞിനെ വളർത്തലും തന്റെ ജോലിയുമൊക്കെ ഭംഗിയായി കൊണ്ടുപൊകുന്നതിൽ വളരെ മിടുക്കിയാണ് നേഹ. കഴിഞ്ഞവർഷം നവംമ്പർ 18നാണ് നേഹയ്ക്കും ഭര്‍ത്താവ് അംഗതിനും ഒരു പെൺകുഞ്ഞ് ജനിച്ചത്. മെഹ്ർ ധൂപിയ ബേഡി എന്നാണ് കുഞ്ഞിന്റെ പേര്.

കുഞ്ഞാവയുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ നേഹ പങ്കുവയ്ക്കാറുണ്ട്. എങ്കിലും കുഞ്ഞിന്റെ മുഖം വ്യക്തമാകാത്ത ചിത്രങ്ങളാണവർ പോസ്റ്റ് ചെയ്യുന്നത്. ഇത്തവണ കുഞ്ഞുമൊത്തുള്ള മനോഹരമായാരു വി‍ഡിയോയാണ് നേഹ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം അതിനെക്കാൻ മനോഹരമായൊരു മെസേജും അവർ കുറിച്ചിട്ടുണ്ട്. #freedomtofeed എന്ന ഹാഷ് ടാഗോടെ പങ്കുവച്ച വിഡിയോയിൽ മുലയൂട്ടലിന്റ പ്രാധാന്യത്തെ കുറിച്ചും നേഹ പറയുന്നു.

കുഞ്ഞിന്റെ ജന്മദിനം എഴുതിവച്ചിരിക്കുന്ന വാതിൽ തുറക്കുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. കുഞ്ഞാവയെ കൊഞ്ചിക്കുകയും ഉറക്കുകയുമൊക്കെ ചെയ്യുന്ന വിഡിയോയിലൂടെ നല്ലൊരു മെസേജു കൂടി നേഹ നൽകുന്നുണ്ട്. കഴിഞ്ഞ എട്ടുമാസങ്ങളിൽ ജിവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും താരം വിഡിയോയിൽ പറയുന്നു. കുഞ്ഞു ജനിച്ച ശേഷമുള്ള ഉറക്കമില്ലാത്ത രാത്രികളും, അതെങ്ങനെ താൻ തരണം ചെയ്യുന്നുവെന്നുമെല്ലാം അവർ വിവരിക്കുന്നുണ്ട്.. വിഡിയോ കാണാം.