'മുമ്മു'വിനെ കാണാതിരിക്കാനാകുന്നില്ല; മറിയത്തിന് ആശംസയുമായി 'നച്ചു' മാമി, Nazriya Fahadh, wish birthday, Mariyam Ameera Salman, kidsclub, Manorama Online

'മുമ്മു'വിനെ കാണാതിരിക്കാനാകുന്നില്ല; മറിയത്തിന് ആശംസയുമായി 'നച്ചു' മാമി

ദുൽഖർ സൽമാന്റെ പൊന്നോമന മറിയം അമീറയുടെ മൂന്നാം പിറന്നാളായിരുന്നു മെയ് അഞ്ചിന്. മനോഹരമായ ഒരു ചിത്രത്തിനൊപ്പം കവിതതുളുമ്പും വാക്കുകളിൽ ദുൽഖർ മകൾക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു. നിരവധിപ്പേർ കുഞ്ഞു മറിയത്തിന് ആശംസകള്‍ അറിയിച്ചിരുന്നു.

ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ താരം നസ്രിയ 'മുമ്മു'വിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്. 'ഹാപ്പി ബർത്ത് ഡേ പാവക്കുട്ടി മുമ്മു', എന്നും നച്ചു മാമിയ്ക്ക് ഈ സുന്ദരികുട്ടിയെ കാണാതിരിക്കാനാകുന്നില്ലെന്നാണ് മറിയത്തിന്റെ ഒരു ക്യൂട്ട്് ചിത്രത്തിനൊപ്പം നസ്രിയ കുറിച്ചത്. ദുൽഖറുമായും ഭാര്യ അമാൽ സൂഫിയയുമായും നസ്രിയയ്ക്ക് വളരെ അടുത്ത സൗഹൃദമാണുള്ളത്.