ഒന്നാം പിറന്നാൾ അടുത്ത മാസം ; ഇസക്കുട്ടനൊപ്പം നസ്രിയയും അമാലും !, Social media post, army man, viral birthday celebration, viral photo, Kidsclub,  Manorama Online

ഒന്നാം പിറന്നാൾ അടുത്ത മാസം ; ഇസക്കുട്ടനൊപ്പം നസ്രിയയും അമാലും !

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ കുഞ്ചാക്കോ ബോബന് കുഞ്ഞു പിറന്ന വാർത്ത ആരാധകർ ആഘോഷമാക്കിയ വർഷമായിരുന്നു 2019. അടുത്ത മാസം ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന ഇസഹാക്ക് എന്ന ഇസക്കുട്ടനെ കാണാൻ കാണാൻ മലയാളത്തിന്റെ പ്രിയതാരം നസ്രിയ നസീമും ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സൂഫിയയും എത്തി. ഇരുവർക്കുമൊപ്പം ഇസക്കുട്ടനെയും എടുത്തു നിൽക്കുന്ന ചിത്രം നസ്രിയയും ചാക്കോച്ചന്റെ ഭാര്യ പ്രിയയും പങ്കുവച്ചിട്ടുണ്ട്. ചിത്രം ഇതിനകം വൈറൽ ആണ്.

14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസ എത്തിയത്. അടുത്ത മാസം ഇസയ്ക്ക് ഒരു വയസ് തികയും. കഴിഞ്ഞ ഏപ്രിൽ 17 നാണ് താൻ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്.

കുഞ്ഞു ഇസയുടെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൻ വന്നതിന് ശേഷം തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ചാക്കോച്ചൻ കഴിഞ്ഞിടെ പറഞ്ഞിരുന്നു. മകന്റെ വരവോടെ കരിയറിൽ വലിയ മാറ്റമുണ്ടായെന്നും നിറയെ നല്ല കഥാപാത്രങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും, അതുകൊണ്ട് തന്നെ മകൻ ഭാഗ്യവും കൊണ്ടാണെത്തിയതെന്നും ചാക്കോച്ചൻ പറയുന്നു.

View this post on Instagram

💓

A post shared by Nazriyafahadh🔹 (@nazriya_nazim.official) on