'ഐ ലവ് യു'; മകന്റെ സ്നേഹത്തിൽ വികാരനിർഭരയായി നവ്യ, Navvya Nair, Son Viral Video, Social Media, Manorama Online

'ഐ ലവ് യു'; മകന്റെ സ്നേഹത്തിൽ വികാരനിർഭരയായി നവ്യ

ഒരുകാലത്ത് മലയാളത്തിലെ ജനപ്രിയ നടിയായിരുന്നു നവ്യ നായർ. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരം അവതാരകയായും ഇപ്പോള്‍ പ്രേക്ഷകഹൃദയം കീഴടക്കിയിരുന്നു. കൂടാതെ നൃത്ത പരിപാടികളിലും നടി സജീവമാണ്. തന്റെയും കുടുബത്തിന്റേയും വിശേഷങ്ങൾ ആരാധകർക്കായി നവ്യ പങ്കുവയ്ക്കാറുണ്ട്.

നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രവും കുറിപ്പും വളരെ മനോഹരമാണ്. വൈകുന്നേരം ഒരു നൃത്ത പരിപാടി കഴിഞ്ഞ് ക്ഷീണിച്ചുവന്ന നവ്യയ്ക്ക് മകൻ ഒരുക്കിയ സമ്മാനം കണ്ട് മനസ്സുനിറഞ്ഞാണ് നവ്യ ഈ ചിത്രം പോസ്റ്റ് ചെയ്തത്. രാവിലെ നടന്ന ഒരു പരിപാടിയിൽ അമ്മയ്ക്കു കിട്ടിയ പൂച്ചെണ്ടിലെ റോസാദലങ്ങൾ കൊണ്ട് സെറ്റിയിൽ മനോഹരമായി 'ഐ ലവ് യു' എന്നെഴുതിയാണ് മകൻ അമ്മയോട് തന്റെ സ്നേഹമറിയിച്ചത്. സായ് കൃഷ്ണ എന്നാണ് നവ്യയുടെ മകന്റെ പേര്.

'When kiddo surprised with his love with the bouquet of flowers which i received in the morning function .. i was damn tired aft dancing bt u made my day my heart ... love u loads'. എന്ന കുറിപ്പോടെയാണ് ഈ ചിത്രം നവ്യ പോസ്റ്റ് ചെയ്തത്.

നവ്യയും മകനുമൊന്നിച്ചുള്ള ചിത്രങ്ങള്‍ക്കും നൃത്ത പരിപാടികളുടെ വിശേഷങ്ങൾക്കുമൊക്കെ നിരവധി ആരാധകരാണുള്ളത്.

View this post on Instagram

Shobhana chechis ‘BHAV ‘ ... awesome evening ..

A post shared by Navya Nair (@navyanair143) on