>സീലിങ് അടർന്നു വീണു, കുഞ്ഞാവ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ, Nanny, Ceiling collapses, Crib,Viral Video, Manorama Online

സീലിങ് അടർന്നു വീണു, കുഞ്ഞാവ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ  

ആ കുഞ്ഞാവയെ തൊട്ടിലിൽ നിന്നെടുക്കാൻ അപ്പോൾ ആ നാനിയ്ക്ക് തോന്നിയില്ലായിരുന്നെങ്കിൽ? എത്ര വലിയ അപകടമായിരുന്നു ഉണ്ടാകുമായിരുന്നത്. ഒരു കുരുന്നിനെ അത്ഭുതകരമായി അതിന്റെ നാനി രക്ഷിക്കുന്ന ഒരു വിഡിയോ വൈറലാകുകയാണ്. വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞ ഈ ‍ദൃശ്യങ്ങൾ ചങ്ങിടിപ്പോടെയേ കാണാനാകൂ.

തൊട്ടിലിൽ സുഖമായുറങ്ങുന്ന കുഞ്ഞാവയും വാവയുടെ നാനിയുമാണ് വിഡിയോയിലുള്ളത്. എന്തോ അസ്വാഭാവികതയോടെ ഇടയ്ക്ക് മുകളിലേയ്ക്ക് നോക്കുന്നുണ്ട് ഇവർ. പിന്ന മുറിയുടെ വാതിൽ തുറന്ന് പുറത്തേയ്ക്കിറങ്ങിയ നാനി പെട്ടെന്നുതന്നെ തിരികെയെത്തി കുഞ്ഞിനെ തൊട്ടിലിൽ നിന്നു വാരിയെടുത്ത് പുറത്തേയ്ക്ക് ഓടുന്നതും കാണാം. നിമിഷങ്ങൾക്കുള്ളിൽ മുറിയിലെ സീലിങ് അപ്പാടെ നിലത്തേയ്ക്കു വീഴുകയാണ്. കുഞ്ഞു കിടന്ന തൊട്ടിലിനു മുകളിലേയ്ക്കും സീലിങിന്റെ നല്ലൊരു ഭാഗം വീഴുന്നുണ്ട്. ആ നാനിയുടെ സമയോജിതമായ ഇടപെടലാണ് ഒരു കുരുന്നു ജിവൻ രക്ഷിച്ചത്

ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ആ കുരുന്നു ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു. വിഡിയോയിലെ ദൃശ്യങ്ങൾ എവിടെ നിന്നാണെന്ന് വ്യക്തമല്ല. മഴവെള്ളം ലീക്കായി സീലിങ് അടന്നു വീണതാകാമെന്നാണ് നിഗമനം.

വിഡിയോ കാണാം