നച്ചുമ്മയ്ക്ക്

നച്ചുമ്മയ്ക്ക് ‘നക്ഷത്ര’ത്തോളം സ്നേഹവുമായി ഇന്ദ്രജിത്തും പൂർണിമയും

നടിയും സംരംഭകയുമായ പൂർണിമയുടേയും നടൻ ഇന്ദ്രജിത്തിന്റേയും നച്ചുമ്മയ്ക്കിന്ന് പതിനൊന്നാം പിറന്നാൾ. അച്ഛനും അമ്മയും നച്ചുവിന് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. മകളുടെ ഒരു മനോഹരമായ ചിത്രത്തിനൊപ്പം പൂർണിമ കുറിച്ചതിങ്ങനെയാണ് ‘11 years of unconditional love ♥️Happy birthday to my little girl!’. ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു ‘Happy Birthday my dearest Nachumma! Achan loves u to the stars and back.. ✨❤️🎂😘’.

നച്ചു എന്നു വിളിപ്പേരുള്ള നക്ഷത്ര ഇവരുടെ രണ്ടാമത്തെ മകളാണ്. മൂത്തമകൾ പ്രാർഥന. നിരവധിപ്പേരാണ് നക്ഷത്രക്കുട്ടിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. ഇന്ദ്രജിത്തും പൂർണ്ണിമയും മക്കളുമൊക്കെ ചേർന്നുള്ള സന്തോഷ നിമിഷങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുക സാധാരണയാണ്, അത് ആരാധകർ ഏറ്റടെുക്കാറുമുണ്ട്.

പ്രാർഥനയും നക്ഷത്രയും സോഷ്യൽ മീഡിയയിലും സജീവമാണ്. രണ്ടുപേരും ഈ ചെറുപ്രായത്തിൽ തന്നെ തങ്ങളുടേതായ രീതിയിൽ കഴിവ് തെളിയിച്ചവരാണ്. പ്രാർഥനയ്ക്ക് പാട്ടിലാണ് കമ്പം, നക്ഷത്രയാകട്ടെ അച്ഛനേയും അമ്മയേയും പോലെ അഭിനയത്തിൽ ഒരുകൈ നോക്കിയിട്ടുണ്ട്. ഒരു ഷോട്ട്ഫിലിമിലാണ് നച്ചു തകർപ്പൻ പ്രകടനം നടത്തിയത്.