ആ നോട്ടവും പിന്നത്തെ ചിരിയും... എല്ലാം ക്യൂട്ടാണേ...! മുക്തയുടെ ‘അമ്മ കുട്ടി’ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, Muktha share old pic with daughter, Kidsclub, Manorama Online

ആ നോട്ടവും പിന്നത്തെ ചിരിയും... എല്ലാം ക്യൂട്ടാണേ...! മുക്തയുടെ ‘അമ്മ കുട്ടി’ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മകൾക്കൊപ്പമുള്ള പഴയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മുക്ത ജോർജ്. ‘അമ്മ കുട്ടി’ എന്ന കുറിപ്പോടെയാണ് ഈ ക്യൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു യാത്രയ്ക്കിടയിൽ പകർത്തിയതാണ് ഈ ചിത്രങ്ങൾ. ചില ദിവസങ്ങൾ വളരെ പ്രത്യേകതയുള്ളതാണ്, മറക്കാനാകാത്തത് എന്നും താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചു. താരത്തിന്റെ പോസ്റ്റ് ഇതിനകം വൈറൽ ആണ്.

വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുന്ന മുക്ത സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്.