മോട്ടോർ സൈക്കിളിൽ പാഞ്ഞെത്തി കുരങ്ങൻ; കുട്ടിയെ തട്ടിയെടുത്തു,വലിച്ചിഴച്ചു - വിഡിയോ, Utter Pradesh police, celebrates, first birthda, girl child, video, kids kidsclub,  Manorama Online

മോട്ടോർ സൈക്കിളിൽ പാഞ്ഞെത്തി കുരങ്ങൻ; കുട്ടിയെ തട്ടിയെടുത്തു,വലിച്ചിഴച്ചു - വിഡിയോ

മോട്ടോർ സൈക്കിളിൽ പാഞ്ഞെത്തി ഒരു കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിക്കുന്ന കുരങ്ങന്റെ വിഡിയോയാണിത്. മോട്ടോർ സൈക്കിളിൽ എത്തി ആൾക്കാർ ഇരിക്കുന്ന ഒരു ബെഞ്ചിനരികിലേക്ക് നീങ്ങി. അവിടെയിരുന്ന കുട്ടിയെ തട്ടിയെടുക്കാനാണ് കുരങ്ങന്‍ നോക്കിയത്.

ട്വിറ്ററിൽ വൈറലായിരിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങളാണിത്. പൂർണമായും പ്രവർത്തിക്കുന്ന മിനി മോട്ടോർ സൈക്കിളിലാണ് കുരങ്ങന്റെ വരവ്.

ബൈക്കിൽ നിന്നിറങ്ങിയ ശേഷമാണ് കുഞ്ഞിനെ പിടിച്ചുവലിച്ചുകൊണ്ടണ് കുരങ്ങൻ നീങ്ങിയത് . കുഞ്ഞ് താഴേക്ക് വീഴുന്നതും കാണാം.. കുരങ്ങനെ കണ്ട് പേടിച്ചോടാൻ ശ്രമിക്കുന്ന കുട്ടിയുടെ പിന്നാലെ എത്തി അതിന്റെ കൈപിടിച്ച് നിലത്തൂടെ ഇഴച്ചു. നിമിഷങ്ങൾക്കുള്ളിൽ കുട്ടിയുടെ തലമുടിയിലും പിടിച്ച് വലിക്കുന്നുണ്ട്. മുതിർ ഒരാൾ ഓടിയെത്തിയതിനെ തുടർന്ന് കുട്ടിയുടെ പിടി കുരങ്ങന്‍ അവസാനം വിട്ടു.

വിഡിയോ അതിശയത്തോടെയാണ് പലരും നോക്കി കാണുന്നത്. പേടിപ്പെടുത്തുന്നു എന്നാണ് കമന്റുകൾ. കുറച്ചു നാളുകൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോഴാണ് പങ്കുവച്ചിരിക്കുന്നത്. 4 മില്യൺ കാഴ്ചക്കാരാണ് നിലവിൽ ഈ വിഡിയോയ്ക്കുള്ളത്

വിഡിയോ കാണാം