|  
'മോദി അങ്കിൾ പറഞ്ഞിട്ടുണ്ട് ലോക്ഡൗണിൽ പുറത്തിറങ്ങരുതെന്ന്''; മൂന്നു വയസുകാരന്റെ വിഡിയോ  , Modi uncle told ,to not go out on ,lockdown, says toddler, viral video  Kidsclub, Manorama Online

'മോദി അങ്കിൾ പറഞ്ഞിട്ടുണ്ട് ലോക്ഡൗണിൽ പുറത്തിറങ്ങരുതെന്ന്''; മൂന്നു വയസുകാരന്റെ വിഡിയോ

ലോക്ഡൗൺ എന്നാൽ എന്താണ് എന്ന് നമ്മുടെ നാട്ടിലെ ചെറിയ കുട്ടികൾക്ക് വരെ അറിയാം എന്നു തെളിയിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന മൂന്നു വയസുകാരന്റെ വിഡിയോ. കുസൃതി ചിരിയുമായി വരുന്ന കുട്ടിക്കുറുമ്പൻ ബ്ലോസ്സംസ്‌ എന്ന പ്ലേ സ്‌കൂളിൽ പോകാമെന്നു പറഞ്ഞു വിളിക്കുന്ന അമ്മയോട്, ഇത് ലോക്ഡൗൺ ആണ് പുറത്തിറങ്ങാൻ പാടില്ല എന്നാണു മറുപടി പറയുന്നത്.

കാര്യമെന്താണ് എന്ന് ചോദിക്കുമ്പോൾ, മോദി അങ്കിൾ പറഞ്ഞിട്ടുണ്ട്, ലോക്ഡൗണിൽ വീടിന് പുറത്തിറങ്ങരുതെന്ന്, പുറത്തിറങ്ങിയാൽ ഗവണ്മെന്റ് എന്നെ പിടിച്ചു കൊണ്ട് പോകും എന്നാണ് കുട്ടി പറയുന്നത്. ആദ്യം പുറത്ത് പോകാൻ റെഡി ആണെന്നാണ് പറഞ്ഞതെങ്കിലും പോക്ക് ബ്ലോസംസിലേക്കാണ് എന്ന് മനസിലാക്കിയപ്പോൾ താൻ റെഡിയല്ല എന്നു തീർത്തു പറഞ്ഞു.

പുറത്ത് പോകാതെ എന്തുചെയ്യും എന്ന് 'അമ്മ ചോദിച്ചപ്പോൾ, നമ്മൾ വീട്ടിൽ തന്നെ ഇരിക്കണം എന്നാണ് കുരുന്നിന്റെ മറുപടി.സോഷ്യൽ മീഡിയയിൽ ചിരി പടർത്തി പ്രചരിക്കുകയാണ്‌ ഒരു മൂന്നു വയസുകാരന്റെ ഈ വിഡിയോ.ലോക്ഡൗൺ സംബന്ധിച്ച കാര്യങ്ങൾ കുട്ടികൾക്ക് വരെ മനസിലാക്കാൻ സാധിക്കുണ്ടല്ലോ എന്ന ആശ്വാസത്തിലാണ്‌ സോഷ്യൽ മീഡിയ കമന്റുകൾ ഇടുന്നത്.

ഒപ്പം മൂന്നു വയസുകാരന്റെ നിഷ്കളങ്കമായ ചോദ്യത്തിനും ഉത്തരത്തിനും എല്ലാവരിൽ നിന്നും അഭിനന്ദനവും ലഭിക്കുന്നുണ്ട്. മൂന്നു വയസോളം പ്രായമുള്ള ഈ കുരുന്നിന്റെ തിരിച്ചറിവ് പോലും മുതിർന്ന ആളുകൾക്ക് ഇല്ലല്ലോ എന്നാണ് പലരും ചോദിക്കുന്നത്. ബോളിവുഡ് നടനായ അനുപം ഖേർ ഉൾപ്പെടെ നിരവധിപ്പേർ ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്.

വിഡിയോ കാണാം