കുടുംബചിത്രം പങ്കുവച്ച് മിറ; ആരാധകർക്കു സെയ്നെ മതി!

ബോളിവുഡ് നടൻ ഷാഹിദ് കപൂറും ഭാര്യ മിറ രജ്പുത്തും ന്യൂ ഇയർ ആശംസകളുമായെത്തിയത് ഒരു ക്യൂട്ട് ചിത്രം പങ്കുവെച്ചാണ്. മിഷ എന്ന കുഞ്ഞുമകളും മാസങ്ങൾ മാത്രം പ്രായമുള്ള മകൻ സെയ്നുമടങ്ങുന്ന കുടുംബചിത്രം. ആ ചിത്രം ആരാധകർ ഏറ്റെടുത്തു. മറ്റാരേക്കാളും കുഞ്ഞുവാവയെ കാണാൻ സാധിച്ചതാണ് ആരാധകരെ സന്തോഷിപ്പിച്ചത്.

ഇവർക്ക് ആൺകുട്ടി പിറന്നതായിരുന്ന കഴിഞ്ഞ വർഷം ബോളിവുഡ് ഏറെ ആഘോഷിച്ച വിശേഷങ്ങളിലൊന്ന്. മൂത്തമകൾ മിഷക്കുട്ടിയുടെ ക്യൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ മിറ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ കുഞ്ഞുവാവയുടെ ചിത്രം അങ്ങനെയൊന്നും സമൂഹ മാധ്യമങ്ങളിൽ ഇടാറില്ലായിരുന്നു.

കഴിഞ്ഞ വർഷമാണു തങ്ങളുടെ കുടുംബം പൂർണമായതെന്ന കുറിപ്പോടെയാണു മക്കള്‍ക്കും ഷാഹിദിനും ഒപ്പമുള്ള ഈ മനോഹര ചിത്രം മിറ പോസ്റ്റ് ചെയ്തത്. എല്ലാവർക്കും പുതുവത്സര ആശംസകള്‍ നേരുകയും ചെയ്തു.

ഷാഹിദ് കപൂറും മിറയും രണ്ടാമതും അച്ഛനമ്മമാരായ സന്തോഷവാർത്ത പങ്കുവച്ചതോടെ കുഞ്ഞുവാവയ്ക്ക് സമ്മാനങ്ങളുടെ പെരുമഴയായിരുന്നു. സെയ്ൻ കപൂർ എന്ന പേരും ആരാധകർ ആഘോഷമാക്കി. വാവയ്ക്ക് ആശംസകളറിയിച്ചവരോടും സമ്മാനങ്ങൾ അയച്ചവരോടും നന്ദി പറഞ്ഞ മിറയുടെ ഇൻസ്ററഗ്രാം പോസ്റ്റ് വൈറലായിരുന്നു. ആരാധകരുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ടെന്നു മിറ കുറിച്ചു. അതോടൊപ്പം ഈ സാധനങ്ങളൊക്കെ സ്വന്തമാക്കുവാൻ ഭാഗ്യമുള്ളവരാണു തങ്ങളെന്നും അതിനാൽ നിങ്ങളുടെ ഈ സമ്മാനങ്ങൾ അർഹതപ്പെട്ട കുഞ്ഞുങ്ങൾക്കു കൊടുക്കാന്‍ സ്നേഹത്തോടെ ആവശ്യപ്പെടുകയായിരുന്നു മിറ.

മറ്റൊരു കുഞ്ഞിന്റെ ലോകം കൂടുതൽ സന്തോഷകരമാക്കാൻ ആരാധകരോട് ആവശ്യപ്പെട്ട ആ ഒരൊറ്റ കുറിപ്പോടെ ഈ അമ്മയ്ക്ക് ഒത്തിരി ആരാധകരുണ്ടായി. തന്റെ കുഞ്ഞിനൊപ്പം മറ്റു കുഞ്ഞുങ്ങളേയും കരുതാനും സ്നേഹിക്കാനും മിറ കാണിച്ച ആ നല്ല മനസിനെ ഷാഹിദിന്റേയും മിറയുടേയും ആരാധകർ വാഴ്ത്തി. സെപ്തംമ്പർ 5ന് മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റലിലാണു മിറ ആൺകുഞ്ഞിന് ജന്മം നൽകിയത്.

View this post on Instagram

💝🎈

A post shared by Mira Rajput Kapoor (@mira.kapoor) on