തന്റെ ദത്തെടുക്കല്‍ ചടങ്ങിന് കൂട്ടുകാരെ ക്ഷണിച്ച് അഞ്ചു വയസ്സുകാരൻ !, Michael, invites, his entire, class, witness his, adoption, Viral Post, Manorama Online

തന്റെ ദത്തെടുക്കല്‍ ചടങ്ങിന് കൂട്ടുകാരെ ക്ഷണിച്ച് അഞ്ചു വയസ്സുകാരൻ !

തനിക്ക് ഒരു അച്ഛനേയും അമ്മയേയും ലഭിക്കുന്നത് കാണാനാൻ മൈക്കിൾ എന്ന അഞ്ചു വയസ്സുകാരൻ തന്റെ എല്ലാ കൂട്ടുകാരേയും ക്ഷണിച്ച വാർത്തയാണിത്. ചില വാർത്തകൾ അങ്ങനെയാണ് സന്തോഷം കൊണ്ട് നമ്മുടെ ഹൃദയം നിറച്ചുകളയും. തന്നെ ദത്തെടുക്കുന്ന ചടങ്ങിന് കൂട്ടുകാരെ എല്ലാം കോടതിയിലേയ്ക്ക് ക്ഷണിച്ചു വരുത്തിയിരിക്കുകയാണ് കുഞ്ഞു മൈക്കിൾ. വിലപ്പെട്ടതൊന്ന് കൈക്കലാക്കിയതിന്റെ സന്തോഷത്തിലിരുക്കുന്ന മൈക്കിളിന്റെ ചിത്രം വളരെപ്പെട്ടന്നു തന്നെ വൈറലായി. ആൻഡ്രിയ മെൽവിനും ഡേവ് ഈറ്റോണുമാണ് മൈക്കിളിനെ ദത്തെടുത്ത ദമ്പതികൾ


നഴ്സറിയില്‍ പഠിക്കുന്ന മൈക്കിളാണ് ഈ കഥയിലെ താരം. ദത്തെടുത്ത അമ്മയ്ക്കും അച്ഛനുമൊപ്പം സന്തോഷവാനായി ഇരിക്കുന്ന മൈക്കിളിനെയും ചിത്രത്തിൽ കാണാം. കോടതിമുറിലിരിക്കുന്ന മൈക്കിളും അവനെ സ്വീകരിച്ച ദമ്പതികളും ആരുടേയും മനസ്സു നിറയ്ക്കുന്ന കാഴ്ചയാണ്.. പിന്നിലായി കൂട്ടുകാരുടെ ചെറിയ മുഖങ്ങളും കാണാം. കെന്റ് കൗണ്ടി മിഷിഗൺ എന്ന പേജിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുഞ്ഞു മൈക്കിളിന്റെ ഈ സന്തോഷം ഒരുപാട് ആളുകൾ ഷെയർ ചെയ്തിട്ടുണ്ട്. അച്ഛനുമമ്മയ്ക്കുമൊപ്പം വളരെ സന്തോഷവാനായി ഇരിക്കുന്ന മൈക്കിളിന് ധാരാളം ആശംസകളും ലഭിച്ചിട്ടുണ്ട്. മൈക്കിളിനെ ദത്തെടുത്ത ആ ദമ്പതികൾക്ക് അനുമോദനങ്ങളുമായും നിരവധിയാളുകൾ എത്തിയിട്ടുണ്ട്.