ആലപ്പുഴയിൽനിന്നു സച്ചിന്റെ ‘അപര’, കൺഫ്യൂഷനിലായി ആരാധകർ, Meet Sachin Tendulkars lookalike little girl from alappuzha, Sachin Tendulkar, Kidsclub, Manorama Online

ആലപ്പുഴയിൽനിന്നു സച്ചിന്റെ ‘അപര’, കൺഫ്യൂഷനിലായി ആരാധകർ

ചുരുളൻ മുടിയും ചെറിയ ക്രിക്കറ്റ് ബാറ്റുമായി നിൽക്കുന്ന മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറുടെ കുട്ടിക്കാല ഫോട്ടോ ആരാധനയോടെ നോക്കാത്ത ക്രിക്കറ്റ് പ്രേമികളുണ്ടോ? സച്ചിൻ ക്രിക്കറ്റിൽനിന്നു വിരമിച്ചിട്ടും താരത്തോടുള്ള ആരാധനയ്ക്ക് ഇപ്പോഴും കുറവില്ല. സച്ചിന്റെ കുട്ടിക്കാലത്തെ ചിത്രത്തോട് സാദൃശ്യമുള്ള മറ്റൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ചുരുണ്ടു മുഖത്തേക്കു വീഴുന്ന മുടിയും കുട്ടിട്രൗസറും കയ്യിൽ ബാറ്റുമായി നിൽക്കുന്ന സച്ചിന്റെ ‘അപര’ ആലപ്പുഴ അരൂക്കുറ്റി സ്വദേശിനിയായ മൂന്നു വയസ്സുകാരി ജസാ മറിയമാണ്. സഹോദരനൊപ്പം വീട്ടിൽ ക്രിക്കറ്റ് കളിക്കുമ്പോൾ പിതാവ് ജിംനാസ് കൗതുകത്തിന് ചിത്രമെടുക്കുകയായിരുന്നു. ഫോട്ടോ കണ്ട സുഹൃത്തുക്കൾ പലരും ജസാ സച്ചിനെ പോലുണ്ട് എന്നു പറഞ്ഞതോടെ പിതാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വീടിനകത്ത് സഹോദരൻ എറിയുന്ന പന്ത് തട്ടുമെന്നല്ലാതെ ക്രിക്കറ്റിന്റെ ബാലപാഠമൊന്നും അറിയാൻ പ്രായമാകാത്ത മൂന്നു വയസ്സുകാരി പക്ഷേ, മാസ്റ്റർ ബ്ലാസ്റ്ററുടെ ഫോട്ടോ കണ്ടാൽ തിരിച്ചറിയും. ഭാവിയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ കേരളത്തിൽ നിന്നു ജസയുണ്ടാകുമോ? കാലം തെളിയിക്കട്ടെ.