സെറ്റിൽ കുത്തിയിരുന്ന് നാലുവയസുകാരി;  മഞ്ജു ചേച്ചിയെ കാണണം; ഒടുവില്‍..., KGF star, yash, birthday, radhika, daughter, makes,, cake, video , Viral Post,, Manorama Online

സെറ്റിൽ കുത്തിയിരുന്ന് നാലുവയസുകാരി; മഞ്ജു ചേച്ചിയെ കാണണം; ഒടുവില്‍...

കെ.ആര്‍.വിഷ്ണു രാധന്‍.

‘കുറച്ച് വൈകിപ്പോയല്ലോടി മോളെ നമ്മൾ... നിന്റെ കൂട്ടുകാരല്ലാം സെൽഫി എടുത്ത് മടങ്ങി. ഇനി ഇന്നുകാണാൻ പറ്റുമെന്ന് തോന്നുന്നില്ല.. ചേച്ചി ഷൂട്ടിങിന് പോയി.. മോള് വാ നമുക്ക് നാളെ വരാം..’ സങ്കടപ്പെട്ട് നിന്ന നാലുവയസുകാരിയോട് അമ്മ പറഞ്ഞു. എന്നാൽ അതൊന്നും അവൾക്ക് മനസിലായില്ല. കാരണം ആ മോഹവും സ്വപ്നവും അത്രത്തോളം വലുതായിരുന്നു. തിരുവനന്തപുരം നിഷിന്റെ മുന്നിൽ അവൾ ഇരുന്നു. ഞാൻ മഞ്ജു ചേച്ചിയെ കണ്ടിട്ടേ വരുന്നുള്ളൂ എന്ന വാശിയിൽ. ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന്‍ തോമസും നിര്‍മിക്കുന്ന ‘ചതുര്‍മുഖം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നാടകീയ സംഭവങ്ങള്‍. പിന്നീട് അവിടെ നടന്ന കാര്യങ്ങൾ നാലുവയസുകാരി ശ്രവൻന്തികയുടെ അമ്മ ഗാർഗി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.

‘അവൾക്ക് ജൻമനാ കേൾവിക്കുറവുണ്ടായിരുന്നു. പഠനവും ചികിൽസയുമെല്ലാം നിഷിലാണ്. ഇപ്പോൾ ഒാപ്പറേഷന് ശേഷം നന്നായി കേൾക്കാം. നൃത്തം പഠിക്കണം എന്ന് പറഞ്ഞപ്പോൾ അതിന് ചേർത്തു. അപ്പോഴാണ് മോഹൻലാലും മഞ്ജുവാരിയരും അഭിനയിച്ച ‘എന്നും എപ്പോഴും’ എന്ന സിനിമ അവൾ കാണുന്നത്. അതിൽ മഞ്ജുവിന്റെ നൃത്തം അവളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അന്നുമുതൽ അവൾ അവരുടെ വലിയ ആരാധികയാണ്.
പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി മഞ്ജു വാരിയർ നിഷിൽ വന്നിട്ടുണ്ടെന്ന് അവൾ അറിഞ്ഞു. പിന്നെ വീട്ടിൽ നടന്നത് വലിയ ഒരുക്കമാണ്. ‍‍സ്വയം ഫോണെടുത്ത് ടീച്ചറെ വിളിച്ച് എനിക്ക് തന്നു. ഷൂട്ടിങ് ആറുമണിവരെ ഉണ്ടെന്നും രാവിലെ വന്നാൽ ചിലപ്പോൾ കാണാമെന്നും ടീച്ചർ പറഞ്ഞു. അപ്പോൾ മുതൽ അവൾ ആവേശത്തിലായി. സ്വയം മേക്കപ്പ് ഒക്കെ ചെയ്ത് മഞ്ജു ചേച്ചിയെ കാണാൻ പോയി. എന്നാൽ ഞങ്ങൾ വന്നപ്പോഴേക്കും ഷൂട്ടിങ് തുടങ്ങി. രാവിലെ എത്തിയ കുട്ടികൾക്കൊപ്പം സെൽഫിയൊക്കെ എടുത്താണ് മഞ്ജു പോയതെന്നും അവൾ അറിഞ്ഞു.

അവൾ ആകെ സങ്കടത്തിലായി. പിന്നെ വരാമെന്ന് പറഞ്ഞിട്ട് കേട്ടില്ല. ആ വെയിലത്ത് അവൾ കുത്തിയിരുന്നു. കുറേ നേരമായിട്ടും ഒരു മാറ്റവുമില്ല. അവിടെ തന്നെ വാശിയിൽ ഇരിക്കുകയാണ്. കണ്ടിട്ട് പോകാം അമ്മേ.. ഇപ്പോൾ വരും എന്നാണ് അവൾ പറഞ്ഞത്.. ഇത് സിനിമയിലെ അണിയറക്കാരായ കുറച്ച് പേർ ശ്രദ്ധിച്ചിരുന്നു. അവർ വന്ന് കാര്യം ചോദിച്ചപ്പോൾ മഞ്ജു ചേച്ചിയെ കാണണം എന്നും ഫോട്ടോ എടുക്കണമെന്നും അവരോട് പറഞ്ഞു. അവർ അവളെ അകത്തേക്ക് കൊണ്ടുപോയി ചേച്ചിയെ കാണിച്ചുകൊടുത്തു.