'എല്ലാം പെട്ടിട്ടുണ്ടോ? അയ്യോ ഒരു ചെറുത്'; ചിരിപടർത്തി മമ്മൂട്ടി, Mammootty, Selfie, Kids, Mamangam, promotion event, Social Post, Viral Viral, KidsclubKidsclub, Manorama Online

'എല്ലാം പെട്ടിട്ടുണ്ടോ? അയ്യോ ഒരു ചെറുത്'; ചിരിപടർത്തി മമ്മൂട്ടി

കളരി ഗുരുക്കൻമാരെ ആദരിക്കുന്ന ഒരു ചടങ്ങ് മാമാങ്കം സിനിമയുടെ അണിയറപ്രവർത്തകരും മനോരമ ഓൺലൈനും ചേർന്ന് സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലുള്ള ചോദ്യോത്ത വേളയിലെ രസകരമായ ഒരു വിഡിയോയാണിത്. മാമാങ്കം സിനിമയെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചുമുള്ള ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു.

ദുൽഖറിന്റെ ജീവിതത്തിൽ മകൾ മറിയം വരുത്തിയ മാറ്റം എന്താണെന്ന് ഒരു പെൺകുട്ടിയുെട ചോദ്യത്തിന് 'ദുൽഖർ ഒരച്ഛനായി അത്രേയുള്ളൂ' എന്നു സരസമായി മമ്മൂട്ടി മറുപടി പറഞ്ഞത് സദസിൽ ചിരി പടർത്തി.

ഒരു സെൽഫി എടുത്തോട്ടേയെന്ന് ആ പെൺകുട്ടി ചോദിച്ചതും ചോദ്യത്തിന് സെൽഫി ഇല്ലെന്നായി മമ്മൂട്ടി. 'മമ്മൂക്കയോടുള്ള സ്നേഹം കൊണ്ടാ' എന്നായി പെൺകുട്ടി. അങ്ങനെ സെൽഫിയെടുക്കാനായി ഒരു കുട്ടിക്കൂട്ടം തന്നെ സ്റ്റേജിലേയ്ക്കെത്തുകയാണ്. പെൺകുട്ടിയുടെ ഫോൺ വാങ്ങി സെൽഫിയ്ക്ക് തയ്യാറാകുമ്പോഴുള്ള മമ്മൂട്ടിയുടെ ചോദ്യമാണ് ക്ലാസിക്. കുഞ്ഞു കുട്ടികളാണ് മമ്മൂക്കയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. എല്ലാവരും ഫോട്ടോയിൽ ഉൾപ്പെട്ടോ എന്ന് തിരക്കുകയാണ് മമ്മൂക്ക. കൂട്ടത്തില്‍ ചെറിയ കുട്ടി സെൽഫിയിൽ പെടാതിരുന്നതും 'എല്ലാം പെട്ടിട്ടുണ്ടോ? അയ്യോ ഒരു ചെറുത്...എന്ന മമ്മൂക്കയുടെ കമന്റും സദസിൽ ചിരിയ്ക്ക് വഴിയൊരുക്കി.

വിഡിയോ കാണാം