മാമാങ്കം കളിക്കാം, തീയറ്ററിലല്ല ഫോണിൽ,  Mammootty, Launched, Mamangam game, Manorama Online

മാമാങ്കം കളിക്കാം, തീയറ്ററിലല്ല ഫോണിൽ

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. സിനിമയുടെ റിലീസ് അടുത്തെത്തിയതോടെ വേറിട്ട പ്രമോഷന്‍ രീതികളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മാമാങ്കം ടീം. സിനിമയ്ക്കു മുന്നോടിയായി മാമാങ്കം ഗെയിമാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.. ‍‍

മമ്മൂട്ടിയാണ് ഈ പുത്തൻ ഗെയിം ലോഞ്ച് ചെയ്തത്. സംവിധായകന്‍ എം. പദ്മകുമാര്‍, ബി. ഉണ്ണികൃഷ്ണന്‍, റാം, നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി, ആന്റോ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഗെയിം എന്ന് ലോഞ്ചിങ് വേളയിൽ മമ്മൂട്ടി പറഞ്ഞു. ‍‍

ദേശാഭിമാനത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസം കൂടിയാണ് 16, 17 നൂറ്റാണ്ടുകളിലായി തിരുനാവായില്‍, ഭാരതപ്പുഴ തീരത്തു നടന്നിരുന്ന മാമാങ്ക മഹോത്സവം. മലയാളത്തില്‍ ഇതേ വരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയാണ് മാമാങ്കം. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കൂടുതൽ അറിയാൻ.