അന്ന് സിവ ജനിച്ചപ്പോൾ ധോണി മൈതാനത്ത്, ഇന്ന് അവൾ അച്ഛന്റെ കരുത്ത്, Mahendra singh dhoni, Ziva Dhoni, World cup Cricket, Viral post, Social Media, Manorama Online

അന്ന് സിവ ജനിച്ചപ്പോൾ ധോണി മൈതാനത്ത്, ഇന്ന് അവൾ അച്ഛന്റെ കരുത്ത്

ധോണിയെപ്പോലെ തന്നെ താരമാണ് മകൾ സിവ അച്ഛൻ കളിക്കളത്തലാണെങ്കിൽ മകൾ സമൂഹമാധ്യമങ്ങളിൽ. സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. അച്ഛൻ ക്രിക്കറ്റ് കളിച്ച് ആരാധരെയുണ്ടാക്കിയെങ്കിൽ മകൾ പാട്ടുപാടിയും ഡാൻസ് കളിച്ചും കുറുമ്പു കാട്ടിയുമൊക്കെയാണ് ആരാധകരുടെ മനസിലേയ്ക്ക് ഓടിക്കയറിയത്. സിവയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടവുമാണ്. ആരാധകർക്കൊപ്പം പപ്പയ്ക്കുവേണ്ടി ആർപ്പുവിളിക്കാൻ സിവ മിടുക്കിയാണ്.

അച്ഛൻ ക്രീസിൽ നിന്ന് ബാറ്റിങ് ചെയ്യുമ്പോൾ പ്രോത്സാഹനവുമായി സിവ എത്തുക പതിവാണ്. ലോകകപ്പ് മത്സരത്തിലും അച്ഛന് പ്രോത്സാഹനവുമായി സിവ എത്തിയിരിക്കുകയാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിൽ മാധ്യമങ്ങൾക്ക് വിരുന്നായി ഗാലറിയിൽ ആ കുട്ടിക്കുറുമ്പിയുമുണ്ടായിരുന്നു. തനിക്കുനേരെ തിരിയുന്ന ക്യാമറക്കണുകൾക്കു നേരെ കുസൃതികാട്ടി ധോണിയുടെ സിവക്കുട്ടി പിന്നെയും താരമാകുകയാണ്. ക്യൂട്ട് സിവയുടെ ഈ കുസൃതിചിത്രങ്ങൾക്ക് ആരാധകരേറെയാണ്.
ചെന്നൈ സൂപ്പർ കിങ്സിന്റെ ഒൗദ്യോഗിക ഫാൻസ് പേജിലാണ് സിവയുടെ ഈ മനോഹര ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2015 ൽ ഇതുപോലൊരു ലോകകപ്പ് മത്സര സമയത്താണ് സിവ ജനിക്കുന്നത്. അതുകൊണ്ട് തന്നെ സിവ ജനിക്കുമ്പോൾ ധോണി സാക്ഷിയ്ക്കൊപ്പം ഉണ്ടായിരുന്നില്ല.

ആരാധക്കരുടെ കാര്യത്തിൽ ഇനി അച്ഛനെ കവച്ചു വയ്ക്കുമോ എന്ന സംശയമാണ് എല്ലാവർക്കും. സിവ എന്ത് ചെയ്താലും അതങ്ങ് ഹിറ്റാകുക പതിവാണ്. അമ്മ സാക്ഷിയ്ക്കൊപ്പം ഗാലറിയിലിരുന്ന് പപ്പയെ പ്രോത്സാഹിപ്പിക്കുന്ന സിവ ഗ്രൗണ്ടിലെ പതിവ് കാഴ്ചയാണ്.