രഹസ്യങ്ങൾ എഴുതും മാജിക് പെൻ !,  Kunchakko Boban, Kovid 19, post son's, photo says, stay at home, video, Kidsclub Manorama Online

രഹസ്യങ്ങൾ എഴുതും മാജിക് പെൻ !

വീട്ടിലാർക്കെങ്കിലും ഒരു രഹസ്യ കത്തെഴുതണമെന്നു തോന്നിയിട്ടുണ്ടോ? എങ്കിൽ അതിനുള്ള ഒരു പൊടിക്കൈ ഇതാ... അമ്മയറിയാതെ അച്ഛനോടോ, അച്ഛനറിയാതെ അമ്മയോടോ ഒരു കാര്യം എഴുതിച്ചോദിക്കാം. കത്ത് കൈമാറ്റത്തിനിടെ പിടിക്കപ്പെട്ടാൽ ആകെ കിട്ടുന്ന തൊണ്ടി മുതൽ വെള്ളക്കട‌ലാസ് മാത്രം. എഴുത്തിന്റെ സൂത്രപ്പണി അറിയുന്നവർക്കുമാത്രം വായിക്കാൻ കഴിയുന്ന ഒരു മാന്ത്രിക എഴുത്താണ് ഇന്നത്തെ ടിപ്പ്.

1 ഒരു നാരങ്ങ പിഴിഞ്ഞ് നീരെടുക്കുക.

2 ഇതിൽ കളറിങ് ബ്രഷോ ഇയർ ബഡ്‌സോ മുക്കുക.

3. അതു വച്ച് ഒരു വെള്ള പേപ്പറിൽ വാക്കെഴുതുക (വരയുമാകാം)

4 നാരങ്ങാനീര് ഉണങ്ങുന്നതു വരെ കാത്തിരിക്കുക.

5 പേപ്പറിൽ ചൂട് കൊള്ളിക്കുക. അയൺ ബോക്‌സ് ചൂടാക്കി പേപ്പറിനു മുകളിലൂടെ അമർത്തി തുടച്ചാൽ മതി. (മെഴുകുതിരി കൊണ്ട് ചൂടാക്കിയാൽ പേപ്പറിൽ തീ പിടിക്കാതെ നോക്കണം)

ഇതാ മാന്ത്രിക വാക്ക് തെളിഞ്ഞുവരുന്നതു കാണാം.