ഇങ്ങനെയാകണം ടീച്ചർ ; സോഷ്യൽ ലോകത്ത് ഹിറ്റായി ലൂസീടീച്ചറും കുട്ടികളും; വിഡിയോ, Lucy teacher, Social media, Viral video, Manorama Online

ഇങ്ങനെയാകണം ടീച്ചർ ; സോഷ്യൽ ലോകത്ത് ഹിറ്റായി ലൂസീടീച്ചറും കുട്ടികളും; വിഡിയോ

സമൂഹമാധ്യമങ്ങളിൽ ഹിറ്റ് ആയി വീണ്ടുമൊരു ടീച്ചർ. കുട്ടികളെ ആവേശക്കൊടുമുടിയേറ്റിയ ടീച്ചര്‍ സോഷ്യൽ ചുവരുകളെയും കോൾമയിർ കൊള്ളിക്കുകയാണ്. ലൂസിടീച്ചറിനും കുട്ടികൾക്കും ചിറ്റണ്ട സ്കൂളിനും നിറ‍ഞ്ഞ ക‌യ്യടിയാണ് നവമാധ്യമങ്ങളിൽ.

വടക്കാഞ്ചേരി ഉപജില്ലാ കലോൽസവത്തിൽ എൽപി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനവും, അറബി ഓവറോൾ മൂന്നാം സ്ഥാന‌വും, യുപി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ ശേഷം നടന്ന ആഘോഷമാണ് പശ്ചാത്തലം.

“ജയ് ജയ് ചിറ്റണ്ട, വമ്പൻമാരുടെ കുത്തകയല്ലേ പൊളിച്ചടുക്കീ ചിറ്റണ്ട'', എന്നിങ്ങനെ ഉച്ചസ്വരത്തില്‍ മുദ്രാവാക്യം ചൊല്ലിക്കൊടുക്കുന്നത് ലൂസിടീച്ചറാണ്. പിന്നാലെ കുട്ടികൾ ആവേശം പതിൻമടക്കാക്കി അത് ഏറ്റുപാടുന്നു. ടീച്ചറിന്റെയും കുട്ടിക്കൂട്ടത്തിന്റെയും ആർപ്പുവിളികൾ ആവേശത്തോടെയാണ് കേൾവിക്കാരെല്ലാം ഏറ്റെടുക്കുന്നത്.

Summary - Lucy teacher, Social media, Viral video