നോട്സ് അറിയാത്ത പ്രായം; പിയാനോയിൽ വിരലുറപ്പിച്ച് യോഹാൻ, ലോക്ഡൗണിലെ താരം,  Lock down, little heroes series, Yohan, Keyboard Video, Piano  , Covid19, Corona,Kidsclub, Manorama Online

നോട്സ് അറിയാത്ത പ്രായം; പിയാനോയിൽ വിരലുറപ്പിച്ച് യോഹാൻ, ലോക്ഡൗണിലെ താരം

നിധി

കീബോർഡിൽ കുഞ്ഞുവിരലുകളോടിച്ച് മാന്ത്രികശബ്ദം വിരിക്കുകയാണ് യോഹാൻ എന്ന മൂന്ന് വയസ്സുകാരൻ. മ്യൂസിക്കൽ നോട്സ് എന്താണെന്നു പോലും മനസിലാകാത്ത പ്രായത്തിൽ ഇത്ര മനോഹരമായി എങ്ങനെ പിയാനോ വായിക്കുമെന്ന് ആരും അത്ഭുതപ്പെട്ടുപോകും ഈ കൊച്ചുമിടുക്കന്റെ ഓരോ വിഡിയോയും കണ്ടാൽ. അച്ഛൻ ഡോ. ജോർജുകുട്ടി കീബോർഡ് വായിക്കുന്നത് കണ്ടാണ് കുഞ്ഞു യോഹാനും ഇതിൽ താല്പര്യം ജനിക്കുന്നത്.

അഞ്ചു മാസം മുന്‍പാണ് ‘ആർ യൂ സ്ലീപ്പിങ്’ എന്ന നഴ്സറി ഗാനം യോഹാനെ അച്ഛന്‍ അഭ്യസിപ്പിച്ചത്. തുടർന്ന് ‘ജിംഗിൾ ബെൽസ്’ എന്ന ഗാനവും അതിമനോഹരമായി ഈ കൊച്ചുമിടുക്കൻ അവതരിപ്പിച്ചു. ഇതിന്റെ വിഡിയോ കണ്ടാണ് യോഹാന്റെ പ്ലേസ്കൂളിന്റെ ആനുവൽ ഡേയ്ക്ക് ‘ജനഗണമന’ കീബോർഡിൽ വായിപ്പിക്കാമോ എന്ന് അധ്യാപകർ ആവശ്യപ്പെടുന്നത്. അങ്ങനെയാണ് സ്കൂളിൽ യോഹാൻ പിയാനോ വായിക്കുന്നതും. യോഹാന്റെ ആദ്യത്തെ പബ്ലിക് പെർഫോമൻസായിരുന്നു അത്. ‘യോഹാൻ’ എന്ന യുട്യൂബ് ചാനലുമുണ്ട് ഈ മൂന്നുവയസ്സുകാരന്. പത്തോളം വിഡിയോകള്‍ ഇതുവരെ ചെയ്തുകഴിഞ്ഞു.

സ്കൂളിലെ പ്രകടനം കുഞ്ഞുയോഹാന് പലരിൽ നിന്നും അഭിനന്ദനം നേടിക്കൊടുത്തു. അതോടെ നഴ്സറി ഗാനങ്ങളുടെ ഒരുനിരതന്നെ യോഹാന്റെ കുഞ്ഞുവിരലുകളിൽ നിറഞ്ഞു. ലോക്ഡൗൺ ആയതോടെ യോഹാൻ കീബോർഡിനോട് കൂടുതൽ അടുക്കാൻ തുടങ്ങി. ‘ഞാനുറങ്ങാൻ പോകും മുൻപായി’ എന്ന ഗാനമാണ് യോഹാന്റേതായി യുട്യൂബിൽ പുതിയതായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

നോട്സ് ഒന്നും മനസിലാകാനുള്ള പ്രായമാകാത്തതിനാൽ താൻ ആദ്യം ഒരോന്നും വായിച്ചു കേൾപ്പിക്കുമെന്നും, പിന്നീട് യോഹാൻ അത് പഠിച്ചെടുത്ത് പിയാനോയിൽ വായിക്കുകയാണെന്നും അച്ഛൻ ജോർജുകുട്ടി പറയുന്നു. പ്രോജക്റ്റ് മാനേജറായ ഡോ. ജോർജുകുട്ടി തന്നെയാണ് യോഹാന് പിന്തുണയുമായി ഒപ്പമുളളത്. ചാർട്ടേഡ് അക്കൗണ്ടന്റായ പ്രിയയാണ് യോഹാന്റെ അമ്മ.

വിഡിയോ കാണാം