ലോക്‌ഡൗണിൽ 12 ‘വീടുമായി’ സൂര്യനാരായണൻ; കണ്ടാൽ ആരുമൊന്നു നോക്കും സൂപ്പർ ലേഔട്ട്,  Lock down, little heroes series,  suryanarayanan, Covid19, Corona, Kidsclub, Manorama Online

ലോക്‌ഡൗണിൽ 12 ‘വീടുമായി’ സൂര്യനാരായണൻ; കണ്ടാൽ ആരുമൊന്നു നോക്കും സൂപ്പർ ലേഔട്ട്

പത്തനംതിട്ട∙ മൂക്കന്നൂർ പുനാപൊയ്കയിൽ വീട്ടിലെ മുറിയിൽ നിരത്തി വെച്ച വീടുകൾ കണ്ടാൽ ആരും ഒന്ന് നോക്കി നിന്നുപോകും. പുതിയ ഫാഷനിലുള്ള ഒന്നുംരണ്ടുമല്ല 12 വീടുകളുടെ മാതൃകകളാണ് ഇവിടെ ഒരുക്കിയത്. എല്ലാം അയിരൂർ സിയോൺ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി സൂര്യ നാരായണന്റെ കരവിരുതിൽ.

ലോക്ഡൗൺ കാലത്ത് വീട്ടിൽ വെറുതെ ഇരുന്ന സമയം കാർഡ്ബോഡിൽ തയാറാക്കിയവയാണ് ഈ വീടുകൾ. മൂക്കന്നൂർ, ചെറുകോൽപുഴ, അയിരൂർ പ്രദേശങ്ങളിലെ ആകർഷണീയമായ വീടുകളുടെ മാതൃകകളാണ് ഉണ്ടാക്കിയത്. സ്വീകരണ മുറി, കിടക്കമുറി, അടുക്കള, ശുചിമുറി തുടങ്ങി എല്ലാം വേർതിരിച്ച് വരച്ച് ലേഔട്ട് ചെയ്താണ് ഇവയുടെ നിർമാണം പൂർത്തിയാക്കിയത്.


അയിരൂർ പുതിയകാവ് ദേവീ ക്ഷേത്രത്തിലെ തകിൽ വിദ്വാൻ സുഭാഷ് നാരായണന്റേയും രജിതകുമാരിയുടെയും രണ്ടാമത്തെ മകനാണ് സൂര്യ നാരായണൻ. സ്കൂളിൽ പ്രവൃത്തി പരിചയ മത്സരങ്ങളിൽ ഒന്നിലും ഇതുവരെ പങ്കെടുത്തിട്ടില്ല. ലോക്ഡൗൺ കാലത്ത് വീട്ടിൽ ഇരുന്നപ്പോഴാണ് സൂര്യന്റെ ശ്രദ്ധ കാർഡ്ബോഡിൽ വീട് ഒരുക്കുന്നതിലേക്ക് തിരിഞ്ഞത്.