ജീവിതവിജയത്തിനുള്ള ടിപ്സും കുഞ്ഞറിവുകളുമായി ഇസാനും ഇമ്രാനും , Lock down, little heroes series,  Izaan, Imran, Covid19, Corona, kidsclub, Manorama Online

ജീവിതവിജയത്തിനുള്ള ടിപ്സും കുഞ്ഞറിവുകളുമായി ഇസാനും ഇമ്രാനും

'ലോക്ഡൗൺകാലം അറിവിന്റേയും ജീവിതവിജയത്തിന്റേയും കാലമാക്കിയിരിക്കുകയാണ് സഹോദരന്മാരായ ഇസാനും ഇമ്രാനും. ഈ കൊറോണക്കാലം മറ്റുള്ളവർക്കു കൂടെ ഉപകാരപ്പെടുന്ന ചില തകർപ്പൻ ടിപ്സുമായാണ് ഇവർ വിഡിയോകളിലൂടെ എത്തുന്നത്.

കുഞ്ഞു കഥകളിലൂടെ ജീവിതവിജയത്തിനുള്ള ടിപ്സുകൾ, വലിയ ചില അറിവുകൾ, പാചക പരീക്ഷണങ്ങൾ തുടങ്ങിയവയാണ് 'പാത്ത്സ് ഓഫ് വിസ്ഡം' എന്ന യു ട്യൂബ് ചാനലിലൂടെ ഇവർ പങ്കുവയ്ക്കുന്നത്.

തലച്ചോറിന്റെ ഭാഗങ്ങൾ, ചിത്രശലഭത്തിന്റെ ജീവിതചക്രം, പഠനത്തിൽ എങ്ങനെ മികവ് പുലർത്താം, നക്ഷത്രവിശേഷങ്ങൾ, ചിതലുകളുടെ അറിയാക്കഥകൾ, മീനുകളും അവയുടെ പ്രത്യേകതകളും, നീരാളിയുടെ തലച്ചോർ, ചൈനീസ് മുളയുടെ സവിശേഷതകൾ, ഉറുമ്പിന്റെ ശ്വസനപ്രക്രിയ, ഗ്രഹങ്ങളുടെ വിശേഷങ്ങൾ, നീൽ ആംസ്ട്രോങ് എങ്ങനെ ചന്ദ്രനിലെത്തി എന്നിങ്ങനെ കൊച്ചുകൂട്ടുകാർക്ക് പ്രയോജനകരമായ നിരവധി അറിവുകളാണ് ഇവർ പങ്കുവയ്ക്കുന്നത്.

ചില പാചകപരീക്ഷണങ്ങളും ഒപ്പമുണ്ട്. പതിനഞ്ചോളം വിഡിയോകാളാണ് ലോക്ഡൗണിൽ ഈ സഹോദരന്മാരുടേയായി പുറത്തിറങ്ങിയത്. കൊച്ചി, കാക്കനാട്, കാർഡിനൽ ഇ എം എൽ പി സ്കൂളില വിദ്യാർഥികളാണ് ഇസാൻ ഷമാസും ഇമ്രാൻ ഷമാസും. ഇസാൻ അഞ്ചാം ക്ലാസിലും ഇമ്രാൻ നാലാം ക്ലാസിലുമാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ നീനുമോള്‍ ഷമാസിന്റേയും ബിസിനനുകാരനായ ഷമാസിന്റേയും മക്കളാണിവർ.