''നോ ജസ്റ്റിസ്, നോ പീസ്'; വംശവെറിക്കെതിരെ കൊച്ചു പെൺകുട്ടി – വിഡിയോ , Little girl, Wynta Amor, Marching, black lives matter, George Floyd protest, Kidsclub, Manorama Online

'നോ ജസ്റ്റിസ്, നോ പീസ്'; വംശവെറിക്കെതിരെ കൊച്ചു പെൺകുട്ടി – വിഡിയോ

'നോ ജസ്റ്റിസ്, നോ പീസ്' ഉറച്ച ശബ്ദത്തിൽ ആവേശത്തോടെ ആ കൊച്ചു പെൺകുട്ടി വിളിച്ച് പറയുകയാണ്. ഈ ആറ് വയസ്സുകാരിയുടെ വിഡിയോ ലോകമാകമാനം ശ്രദ്ധ നേടിയിരിക്കുകയാണ്. അമേരിക്കയിൽ വെള്ളക്കാരൻ പൊലീസുകാരനാൽ കൊല്ലപ്പടെ്ട ജോര്‍ജ് ഫ്‌ളോയിഡിന് നീതി കിട്ടുന്നതിനായി നിരവധിപ്പേരാണ് തെരുവിലിറങ്ങിയത്. അക്കൂട്ടതിലാണ് ഈ മിടുക്കിയുമുള്ളത്. അമേരിക്കയിൽ ജോർജ് ഫ്ളോയി‍ഡിന്റെ മരണവുമായി ബന്ധപ്പടെ്ട പ്രതിഷേധത്തീ ഇതുവരെ അണഞ്ഞിട്ടില്ല

മാധ്യമപ്രവർത്തകനായ സ്കോട്ട് ബ്രിട്ടന്റെ ക്യാമറയിലാണ് ഈ പെൺകുട്ടിയുടെ ആക്രോശം പതിഞ്ഞത്. അദ്ദേഹമത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ വിഡിയോ വൈറലാകുകയായിരുന്നു. വിഡിയോ ശ്രദ്ധേയമായതൊടെ പെൺകുട്ടിയുടെ അമ്മ ഇത് തന്റെ മകൾ വിന്ത അമോർ ആണെന്ന് കമ്ന്റ് ഇട്ടിരുന്നു. നമ്മൾ മക്കൾക്ക് ശരിയായ മാർഗം കാണിച്ചുകൊടുക്കണമെന്നും അവർ കമന്റിൽ പറയുന്നു.

നിരവധി ആളുകളാണ് ഈ മിടുക്കിക്ക് അഭിന്ദനവുമായി എത്തിയിരിക്കുന്നത്. 'ഭാവിയിലെ വിപ്ലവ നായിക' എന്നാണ് പലരും വിന്തയെ അഭിസംബോധന ചെയ്യുന്നത്.