ലോക്ഡൗണിൽ കവിത ചൊല്ലി താരമായി ഒരു കൊച്ചുമിടുക്കി !,  little girl, Syanhavi, recite poem, lockdown special, Kidsclub, Kidsclub, Manorama Online

ലോക്ഡൗണിൽ കവിത ചൊല്ലി താരമായി ഒരു കൊച്ചുമിടുക്കി !

കൊറോണ ഭീതിയെ തുടർന്ന് രാജ്യം മുഴുവനും ലോക്ഡൗണിലായതോടെ കൊച്ചുകൂട്ടുകാരും വിഷമത്തിലാണ്. ഇത്തവണ സ്കൂളുകൾ നേരത്തെ അടച്ചതുകാരണം അവധിക്കാലം അടിച്ചുപൊളിക്കാനും പറ്റത്ത അവസ്ഥയിലാണ്. കൂട്ടുകാർ ഒരുമിച്ച് കളിക്കാൻ പോയിട്ട് വീടിനുപുറത്തിറങ്ങാൻ പറ്റാതെയായി. പ്ലാൻ ചെയ്ത വെക്കേഷൻ ട്രിപ്പുകളൊക്കെയും അപ്രതീക്ഷിതമായെത്തിയ ലോക്ഡൗൺ തല്ലിക്കെടുത്തി. കൊറോണ കാരണം ഇത്തവണത്തെ വെക്കേഷൻ വീടിനുള്ളിലാണ്.

കാർട്ടൂൺ കണ്ടും മൊബൈൽഫോണിൽ ഗെയിം കളിച്ചും സമയം ചെലവഴിക്കുകയാണ് മിക്ക കുട്ടികളും. ഇതിൽനിന്നും വ്യത്യസ്തയായി കവിത ചൊല്ലി യൂട്യൂബിൽ താരമായിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. കൊറോണ കാലത്ത് വീട്ടിലിരുന്നു കവിത ചൊല്ലിയും പുസ്തകങ്ങൾ വായിച്ചും സമയം ആസ്വദിക്കുകയാണ് ആറാം ക്ലാസ്സുകാരിയായ സൈന്ധവി. പാട്ട് മാത്രമല്ല പഠനത്തിലും മിടുക്കിയാണ്. കാവ്യാസ്വാദകരുടെ ശ്രദ്ധാകേന്ദമായിമാറിയ പ്രഭാവർമയുടെ ലൗകികം എന്ന കവിത ചൊല്ലി യൂട്യൂബിൽ ഹിറ്റായിരിക്കുകയാണ് സൈന്ധവി. പഠനത്തിനും പാഠ്യേതരപ്രവർത്തനങ്ങള്‍ക്കും നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് ഈ മിടുക്കി.

കംപ്യൂട്ടർ ,ഫോണ്‍ ,ടിവി എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക വളർച്ചയെ ബാധിക്കും. പിന്നെ അവർ എന്തു ചെയ്യും? എന്ന മാതാപിതാക്കളുടെ ചോദ്യത്തിനുത്തരം കുട്ടികളിലെ കഴിവുകൾ കണ്ടെത്തുക.പ്രേല്‍സാഹിപ്പിക്കു, വിനോദത്തിലൂടെ പഠിപ്പിക്കുക എന്നാണ്. കാർട്ടുണും ഗെയിം മാത്രം ആസ്വദിക്കാതെ ഇൗ അവധിക്കാലം കുട്ടികളിലെ കഴിവിനെ കണ്ടെത്തിപരിപോഷിപ്പിച്ചാൽ കൂടുതൽ കഴിവ് തെളിയിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കും

വിഡിയോ കാണാം