'കഥ പറയുമ്പോള്‍ ഇങ്ങനെ തെറ്റിക്കല്ലേ ഉപ്പച്ചി' ; മിടുക്കിയുടെ തകർപ്പൻ കഥ പറച്ചിൽ!, ittle girl, story telling, viral video, kidsclub, kidsclub, Manorama Online

'കഥ പറയുമ്പോള്‍ ഇങ്ങനെ തെറ്റിക്കല്ലേ ഉപ്പച്ചി' ; മിടുക്കിയുടെ തകർപ്പൻ കഥ പറച്ചിൽ

ചെറിയ കുഞ്ഞുങ്ങള്‍ പാട്ടുപാടുന്നതും കഥകൾ പറയുന്നതും ഒക്കെ കേൾക്കാൻ തന്നെ നല്ല ഓമനത്തമാണ്. അങ്ങനെ ഒരു കുഞ്ഞു കഥയുമായെത്തിയ ഒരു കുഞ്ഞു മകളുടെ ഒരു വൈറൽ വിഡിയോയാണിത്. 'കഥകഥ കസ്തൂരി' എന്ന കഥയാണ് ഈ വിഡിയോയിൽ ഉപ്പച്ചി മോളും തകർക്കുന്നത്. മോൾ നല്ല സ്പുടമായും തെറ്റാതെയും കഥ പറയുന്നത് കേൾക്കാം. എന്നാൽ മകളെ ശുണ്ഠിപിടിപ്പിക്കാൻ ഉപ്പച്ചി കഥയാകെ തെറ്റിച്ചുപറയുകയാണ്.

അച്ഛൻ തെറ്റിക്കുന്ന ഓരോ ഭാഗവും തിരുത്തികൊടുക്കുകയാണ് ആ മിടുമിടുക്കി. എന്നാൽ വീണ്ടും തെറ്റിക്കുന്തോറും കുഞ്ഞുമോള്‍ക്ക്് ദേഷ്യം വരുന്നുണ്ടെങ്കിലും തിരുത്തിക്കൊടുക്കുന്നുണ്ട്. ഒടുവിൽ 'ഇനി ഉപ്പിച്ചി പറയണ്ട ഞാൻ പറഞ്ഞോളാം' എന്നായി മകള്‍. അച്ഛന്റെ കുറുമ്പ് കൂടുമ്പോൾ ദേഷ്യമടക്കാനാവാതെ നല്ല പിച്ചും കൊടുക്കുന്നുണ്ട് കക്ഷി. ഉപ്പച്ചിയ്ക്ക് കഥ പറഞ്ഞുകൊടുത്ത് അവസാനം മകൾക്ക് തെറ്റിപോകുന്നുണ്ടെങ്കിലും പെട്ടെന്നു തന്നെ തിരുത്തുന്നുമുണ്ട്. മോളുടെ തകർപ്പൻ കഥ പറച്ചിലും ഉപ്പച്ചി തെറ്റിക്കുമ്പോഴുള്ള ദേഷ്യപ്പെടലുമൊക്കയാണ് വിഡിയോ നിറയെ.