'ഭാവിയിലെ ചിത്രയാണോ ഈ പൂമുത്തോള്?' പാട്ടിൽ അലിഞ്ഞ് കുഞ്ഞാവ !, Sunny Leone, Daniel Weber, shopping, Nisha, birthday, Social Post, Manorama Online

'ഭാവിയിലെ ചിത്രയാണോ ഈ പൂമുത്തോള്?' പാട്ടിൽ അലിഞ്ഞ് കുഞ്ഞാവ !

അതേ... പാട്ടിന് താളവും ഭാവവും ഒന്നും ഇല്ലെന്ന് പറഞ്ഞേക്കരുത്... പൂമുത്തോളേ...എന്ന ഈ പാട്ട് ഇതിനേക്കാൾ മനോഹരമായി ഭാവത്തോടെ ഇനി ആര് പാടാനാണ്. ജോസഫ് എന്ന സിനിമയിലിൽ വിജയ് യേശുദാസ് പാടിയ പൂമുത്തോളേ.... എന്ന് തുടങ്ങുന്ന പാട്ടാണ് ഈ കുരുന്ന് അതിമനോഹരമായി പാടിയിരിക്കുന്നത്. കൊഞ്ചലോടെയുള്ള ഈ കുഞ്ഞാവയുെട പാട്ടിന് നിരവധി ആരാധകരാണ്. പാട്ട് മാത്രമല്ല ഭാവത്തിലും കുഞ്ഞാവ തകർത്തൂന്നു പറഞ്ഞാൽ മതി.

പാടിക്കഴിഞ്ഞുള്ള കുഞ്ഞാവയുടെ ' നോക്കട്ടേ' എന്ന നിഷ്ക്കളങ്കമായ ആ ചോദ്യമാണ് ഈ വിഡിയോയുടെ ഹൈലറ്റ്. തന്റെ പാട്ട് റെക്കോർഡ് ചെയ്തത് നോക്കട്ടേ എന്നാണ് ആവശ്യം. ഭാവിയിലെ ഭാവിയിലെ ചിത്രചേച്ചിയാകട്ടെ ഈ പൂമുത്തോള് എന്നാണ് പാട്ട് കണ്ട ഒരാള്‍ കുഞ്ഞാവയെ ആശംസിച്ചിരിക്കുന്നത്. മോളുടെ എക്സ്പ്രെഷനും ആക്ഷനും കിടിലനാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഈ പാട്ടുകാരി കുഞ്ഞാവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.