'ആരാരിരാരോ' ചേച്ചിക്കുട്ടിയുടെ താരാട്ട് കേട്ട് ഞെട്ടിക്കരഞ്ഞ് കുഞ്ഞാവ; വിഡിയോ,  little girl, sing ​ kannana kanne song, viral video, kids, kidsclub, Manorama Online

'ആരാരിരാരോ' ചേച്ചിക്കുട്ടിയുടെ താരാട്ട് കേട്ട് ഞെട്ടിക്കരഞ്ഞ് കുഞ്ഞാവ; വിഡിയോ

'കണ്ണാന കണ്ണേ കണ്ണാന കണ്ണേ....' കുഞ്ഞേച്ചിയുടെ തകർപ്പൻ പാട്ടിനു മുന്നിൽ ആകെ പകച്ചുപോയ കുഞ്ഞാവയുടെ വിഡിയോയാണിത്. കുഞ്ഞനുജനെ താരാട്ടു പാടിയുറക്കാൻ ശ്രമിക്കുകയാണ് ഈ ചേച്ചിക്കുട്ടി. പക്ഷേ പാട്ട് കേട്ട് ഞെട്ടിയിരിക്കുകയാണ് കുഞ്ഞാവ.

ആരാരിരാരോ എന്ന് ചേച്ചി നല്ല ആസ്വദിച്ചങ്ങ് പാടിയപ്പോൾ അല്പം ശബ്ദമങ്ങ് കൂടിപ്പോയി. താരാട്ട് പാടിയുറക്കാനായിരുന്നു ഉദ്ദേശം, പക്ഷേ ആ പാട്ട് കേട്ട് ‍ഞെട്ടിപ്പോയ കുഞ്ഞാവ കരച്ചിലും തുടങ്ങി. ഏതായാലും താരാട്ട് കേട്ട് കരയുന്ന കുഞ്ഞാവയേയും ചേച്ചിയേയും സോഷ്യൽ ലോകം ഏറ്റടെുത്തിരിക്കുകയാണ്.

ഇത്തരം വെറൈറ്റി താരാട്ട് കേട്ടിട്ടേയില്ലെന്നാണ് വിഡിയോയ്ക്ക് കമന്റുകൾ. മലപ്പുറം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥനായ മനു മാത്യുവിന്റെ മക്കളാണിവർ. ഇങ്ങനെ പാടിയാൽ കുഞ്ഞ് വേഗം തന്നെ എണീറ്റ് ചേച്ചിക്കിട്ട് രണ്ടടി കൊടുക്കും എന്നാണ് ഇദ്ദേഹം വിഡിയോയ്ക്ക് അടിക്കുറിപ്പ് ഇട്ടിരിക്കുന്നത്.