അയ്യോ.. തങ്കുപ്പൂച്ചേ എന്തിനാ കരയുന്നേ...?

'അയ്യോ... തങ്കുപ്പൂച്ചേ എന്തിനാ കരയുന്നേ...?' ; പൂച്ചയെ കൊഞ്ചിച്ച് കുഞ്ഞാവ– ക്യൂട്ട് വിഡിയോ

'അയ്യോ.. തങ്കു പൂച്ചേ എന്തിനാ കരയുന്നേ....?.. കുഞ്ഞിപ്പൂച്ചേ.. പൂച്ചേടെ പേരെന്താ? എന്തിനാ കരയുന്നേ... വാശി പിടുക്കല്ലേ... വാ ബോള് കളിക്കാം... വീട്ടിൽ കയറിവന്ന പൂച്ചയെ കൊഞ്ചിക്കുന്ന ഒരു പൊന്നുമോളുടെ ക്യൂട്ട് വിഡിയോ വൈറലാകുകയാണ്. ടീച്ചറുടെ ക്ലാസ് കഴിഞ്ഞതോടെ വീട്ടിൽ വരുന്ന പൂച്ചകളോട് പേര് ചോദിച്ച് നടക്കാലാണത്രേ ഈ കുഞ്ഞാവയുടെ പണി ഇപ്പോൾ.

കുഞ്ഞാവയുടെ കൊഞ്ചിക്കലുകൾക്ക് ഈ സുന്ദരിപ്പൂച്ച അനങ്ങാതെ കിടന്നുകൊടുക്കുന്നുമുണ്ട്. കുഞ്ഞി പൂച്ചേ.. കരയല്ലേ... എന്ന വളരെ ആത്മാർഥമായാണ് മോളുടെ പറച്ചിൽ.. പൂച്ചേ.. പൂച്ചേടെ പേരെന്താ? എന്ന് പലവട്ടം ചോദിച്ചിട്ടും കരച്ചിൽ മാത്രമായപ്പോൾ, കക്ഷിതന്നെ പൂച്ചയ്ക്ക് പേരുമിട്ടങ്ങ് നീട്ട വിളിച്ചും തങ്കുപ്പൂച്ചേ.....കരയുന്ന പൂച്ചയെ ഇക്കിളിയിട്ട് ചിരിപ്പിക്കാനും നോക്കുന്നുണ്ട് ..

സ്നേഹം കൂടി കുഞ്ഞിപ്പൂച്ചയ്ക്ക് ഉമ്മ കൊടുക്കാനൊരുങ്ങുകയാണ് ആ മോള്‍. കുഞ്ഞിപ്പൂച്ചേ ഉമ്മ തരാവേ... എന്തിനാ കരയുന്നേ വാ ബോള് കളിക്കാം.. നിഷ്ക്കളങ്കതയൊടെ കുഞ്ഞാവയുടെ ചോദ്യങ്ങൾക്കെല്ലാം അനുസരണയോടെ പതുങ്ങിക്കിടക്കുകയാണ് പൂച്ചയും..

സായിടീച്ചറുടെ ഓൺലൈൻ ക്ലാസ് എത്രമാത്രം വിജയമായിരുന്നുവെന്നതിനുള്ള മറ്റൊരു തെളിവാണ് ഈ കുഞ്ഞാവയുടെ വിഡിയോ. വാവയുടെ പൂച്ചയോടുള്ള സ്നേഹം നിറഞ്ഞ ഈ വിഡിയോ സോഷ്യൽലോകവും ഏറ്റടെുത്തു.

വിഡിയോ കാണാം