>ഉര്‍വശിക്ക് വെല്ലുവിളിയുമായി ഒരു കൊച്ചു മിടുക്കി; വിഡിയോ, Urvashi, Yodha, Viral Video, Manorama Online

ഉര്‍വശിക്ക് വെല്ലുവിളിയുമായി ഒരു കൊച്ചു മിടുക്കി; വിഡിയോ

യോദ്ധായിലെ ഉർവശി അവതരിപ്പിച്ച ദമയന്തിക്ക് സൂപ്പർ വെല്ലുവിളിയുമായി ഒരു കൊച്ചു മിടുക്കി എത്തിയിരിക്കുയയാണ്... ഉർവശി സൂക്ഷിക്കുന്നത് വളരെ നല്ലതായിരിക്കും.. ആ അഭിനയം കണ്ടാൽ ഉർവശിക്കുപോലും അല്പം കുശുമ്പു തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഈ കാന്താരിയുടെ പ്രകടനം കണ്ട് സോഷ്യൽ മീഡിയ നിർത്താതെ പൊട്ടിച്ചിരിക്കുകയാണ്. യോദ്ധയിലെ ദമയന്തിയായെത്തി തകർപ്പൻ പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് ഈ മിടുമിടുക്കി. മുറച്ചെറുക്കൻ അരശുമൂട്ടിൽ അപ്പുക്കുട്ടനെ കാണാനെത്തിയ ഈ കുഞ്ഞു ദമയന്തിയുടെ പ്രകടനം കാഴ്ചച്ചക്കാരെ കൈയ്യിലെടുക്കാൻ പോന്നതാണ്. ഈ കുറുമ്പിയുടെ അഭിനയം കണ്ടാൽ ഉർവശി വരെ ഞെട്ടിപ്പോകുമെന്നാണ് ആരാധകർ പറയുന്നത്.

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഈ ടിക് ടോക് പ്രകടനം നിമിഷങ്ങൾക്കുള്ളിൽ തന്നെ ലൈക്കിലേറിയിട്ടുണ്ട്. ഈ കുഞ്ഞു മിടുക്കി ആരാണെന്നറിയില്ല. എങ്കിലും സോഷ്യൽ മീഡിയ ഈ കുട്ടിക്കുറുമ്പിയെ ഏറ്റെടുത്തു കഴിഞ്ഞു..

Summary: Urvashi, Yodha, Viral Video