ഇതാ ആ കുട്ടി ടീച്ചറും ഡാൻസുകാരിയും; സോഷ്യൽ ലോകം ഏറ്റെടുത്ത വിഡിയോ , Little brother, And sister, Homework, Viral Video, Manorama Online

ഇതാ ആ കുട്ടി ടീച്ചറും ഡാൻസുകാരിയും; സോഷ്യൽ ലോകം ഏറ്റെടുത്ത വിഡിയോ

സ്റ്റേജിൽ ഡാൻസ് കളിക്കുന്ന കുട്ടിയ്ക്ക് കാണികൾക്കിടയിലിരുന്ന് സ്റ്റെപ്പുകൾ കാണിച്ചുകൊടുക്കുന്ന ഒരു കൊച്ചുമിടുക്കിയുടെ വിഡിേയാ വൈറലായിരുന്നു. കാണികൾക്കിടയിൽ ഇരുന്ന് ആംഗ്യഭാഷയിലൂടെ കളിക്കേണ്ട ചുവടുകൾ പറഞ്ഞുകൊടുക്കുകയാണ് ആ കുട്ടി. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഒളികണ്ണിട്ടു നോക്കിയാണ് കുട്ടി ടീച്ചർ ഡാൻസ് കാണിച്ചുകൊടുക്കുന്നത്.

ഈ കുട്ടി ടീച്ചറുടെ വി‍ഡിയോ വൈറലായതോടെ സ്റ്റേജിലെ കുട്ടിയെ കൂടെ ഉൾപ്പെടുത്തിക്കൂടായിരുന്നോ എന്നായി വിഡിയോ എടുത്തയാളോട് ആരാധകരുടെ ചോദ്യം. ഇപ്പോഴിയാ സ്റ്റേജിൽ കളിക്കുന്ന കുട്ടിയുടേയും കുട്ടി ടീച്ചറുടേയും രംഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള വിഡിയോ പുറത്തുവന്നിരിക്കുകയാണ്.

സ്റ്റേജിൽ ഡാൻസ് ചെയ്യുന്ന കൊച്ചുകുട്ടി ചേച്ചിയുടെ ചലനങ്ങൾ നോക്കിയാണ് നൃത്തം ചെയ്യുന്നത്. ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിലെ ‘ഐ ലവ് യൂ മമ്മീ..’ എന്ന ഗാനത്തിനാണ് കുട്ടി ചുവടുവയ്ക്കുന്നത്. വിഡിയോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളുമാണ് സോഷ്യൽ ലോകത്ത്.