''ടിയ സ്വത്തല്ലേ'... ചേച്ചിയെ കൊണ്ട് ഹോം വർക്ക് ചെയ്യിപ്പിച്ച് കുറുമ്പൻ; വിഡിയോ , Little brother, And sister, Homework, Viral Video, Manorama Online

''ടിയ സ്വത്തല്ലേ'... ചേച്ചിയെ കൊണ്ട് ഹോം വർക്ക് ചെയ്യിപ്പിച്ച് കുറുമ്പൻ; വിഡിയോ

കൊച്ചനിയനു വേണ്ടി ഹോം വർക്ക് എഴുതുന്ന ചേച്ചിയുടേയും കുഞ്ഞേച്ചിയെ സോപ്പിട്ട് തന്റെ ഹോം വർക്ക് ചെയ്യിപ്പിക്കുന്ന കുറുമ്പന്റേയും രസകരമായ വിഡിയോയാണിത്. ഒരു സ്റ്റൂളിന്റെ മേൽ കുനിഞ്ഞു നിന്നു അനിയന്റെ നോട്ട് എഴുതികൊടുക്കുകയാണ് ചേച്ചി, ഒരു വലിയ വാച്ചൊക്കെയിട്ട് ഗമയിലെങ്ങനെ നിൽക്കുകയാണ് അനിയൻ. എൽ കെജിക്കാരനു കട്ട സപ്പോർട്ടുമായി നിൽക്കുന്ന ചേച്ചിക്കുട്ടിയേയും അനിയനേയും അമ്മ കയ്യോടെ പൊക്കി ചോദ്യം ചെയ്യൽ തുടങ്ങി.

അദ്വിക് എന്ന അനിയനും ടിയ എന്ന ചേച്ചിക്കും അമ്മയുടെ വിരട്ടലിൽ ഒരു കുലുക്കവുമില്ല. ചേച്ചിയെ കൊണ്ട് എന്തിനാ നിന്റെ ഹോം വർക്ക് ചെയ്യിപ്പിക്കുന്നതെന്ന അമ്മയുടെ ചോദ്യത്തിന് അവന്റെ മറുപടിയാണ് ക്ലാസിക്. ടിയ പാവവല്ലേ, കൊച്ചല്ലേ..... 'ചേച്ചി സ്വത്തല്ലേ..' എന്നൊക്കെ പറഞ്ഞ് സോപ്പിടലാണ് കക്ഷി. 'വേഗമെഴുത് ശമയമായി' എന്ന് ചേട്ടിയോടും ഡയലോഗ് അടിക്കുന്നുണ്ട് കക്ഷി.

ചേച്ചിയാകട്ടെ അമ്മയുടെ ചോദ്യം ചെയ്യലൊന്നും വരവയ്ക്കാതെ ടപ്പേന്ന് എഴുതിതീർക്കുകയും ചെയ്തു. പിന്നെയും അമ്മയുടെ വിരട്ടലിന് അനിയനെ പൊതിഞ്ഞു പിടിച്ച് ചേച്ചി പറയുന്നുണ്ട് ചീത്ത പറയല്ലേന്ന്... ഈ കുറുമ്പു വിഡിയോ സോഷ്യൽ ലോകത്ത് ചിരിപടർത്തുകയാണ്.