ദേശീയ ഗാനം കേട്ടാൽ പിന്നെ നോഹ കളി ഒക്കെ സ്റ്റോപ്പ്. National Anthem, Noah,viral video, Manorama Online

ദേശീയ ഗാനം കേട്ടാൽ ഉടൻ അറ്റൻഷൻ; കളി ഒക്കെ പിന്നെ

അതേ നോഹക്കുട്ടന് അല്പം ദേശഭക്തി കൂടുതലാ.. ദേശീയഗാനം കേട്ടാൽ എഴുന്നേറ്റ് അറ്റൻഷനായി നിൽക്കാൻ മുതിർന്നവർ പോലും ചിലപ്പോൾ മടിച്ചെന്നു വരും. പക്ഷേ നോഹ വേറെ ലെവലാ.. ആരും എഴുന്നേറ്റില്ലെങ്കിലും ദേശീയഗാനം ശ്രദ്ധിച്ച് അറ്റൻഷനായി നിൽക്കും നോഹ. ഈ രണ്ടര വയസ്സുകാരന്റെ ദേശസ്നേഹം നിറഞ്ഞ ഒരു വിഡിയോ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുകയാണ്.

ദേശീയഗാനം എവിടെ കേട്ടാലും നോഹയിലെ ദേശസ്നേഹി ഉണരും. കളിപ്പാട്ടങ്ങളുമായി തകർത്തു കളിച്ചുകൊണ്ടിരുന്നപ്പോഴാണ് ടി. വിയിൽ കൊൽക്കത്തയും ജംഷഡ്പൂരും തമ്മിലുള്ള ഐ എസ് എൽ കളി തുടങ്ങിയത്. ദേശീയഗാനം പാടാൻ തുടങ്ങിയതും ഓടി വന്ന് ടി വിയുടെ മുന്നിൽ അറ്റൻഷമായി നിൽപ്പായി കക്ഷി. ആ നിൽപ്പിൽ കുഞ്ഞു കാല് കഴച്ചെങ്കിലും ഗാനം തീരുന്നത് വരെ ഒറ്റ നിൽപ്പാണ് നോഹ.

ഐ എസ് എല്ലിന്റെ സ്ഥിരം പ്രേക്ഷകരാണ് നോഹയുടെ മാതാപിതാക്കൾ. കളി തുടങ്ങും മുൻപുള്ള ദേശീയ ഗാനം വരുമ്പോൾ അറ്റൻഷനായി നിൽക്കണമെന്ന് ആദ്യമൊക്കെ പറഞ്ഞു കൊടുത്തിരുന്നു, പിന്നെ നോഹ തന്നെ അത് ചെയ്യാൻ തുടങ്ങി.

വിഡിയോ കാണാം