'ആ ടീച്ചർ തന്നെ പേരിട്ടോ..’; സായി ടീച്ചറുടെ ക്ലാസ് ആസ്വദിച്ച് കുട്ടി !, little boy, reaction, online class, viral video, kids , kidsclub, Manorama Online

'ആ ടീച്ചർ തന്നെ പേരിട്ടോ..’; സായി ടീച്ചറുടെ ക്ലാസ് ആസ്വദിച്ച് കുട്ടി !

തങ്കുപ്പൂച്ചയുെട കൂട്ടുകാരനായ കുരങ്ങന് ഒരു പേര് വേണം. കുരങ്ങന്റെ ചിത്രം കാണിച്ചുകൊണ്ട് ടീച്ചർ തന്റെ കുട്ടികളോടായി ചോദിക്കുന്നുണ്ട് ‘കുരങ്ങന് പേരിട്ടോട്ടെ..’ ടിവിയിലൂടെ സായി ടീച്ചറിന്റെ ചോദ്യം.‘ ആ ടീച്ചർ തന്നെ പേരിട്ടോ...’തുള്ളിച്ചാടി അവന്റെ മറുപടി..’

'ആ നമുക്കിവനെ കിട്ടു കുരങ്ങാ എന്നു വിളിക്കാം' എന്നായി ടീച്ചർ , ഉടൻ വന്നു കുഞ്ഞിന്റെ ആവേശത്തിലുള്ള മറുപടി.. ആ വിളിച്ചോ....

ഓൺലൈൻ ക്ലാസുകൾ പൂർണ വിജയം എന്ന് തെളിയിക്കാൻ ഇൗ കുഞ്ഞ് ടിവിയുടെ മുന്നിൽ ഇരുന്ന് നടത്തുന്ന പ്രതികരണം മാത്രം മതിയാകും. അത്രത്തോളം ആസ്വദിച്ച് ക്ലാസിൽ പങ്കെടുക്കുകയാണ് ഈ കുട്ടി. ഒരു ചിത്രം കയ്യിലെടുത്ത് ഇതെന്താണെന്ന് ചോദിക്കുമ്പോൾ കുട്ടി ടിവിയുടെ മുന്നിലിരുന്ന് അവൻ മറുപടി പറയുന്നതും കേൾക്കാം. വിഡിയോ കാണാം

വിഡിയോ കാണാം