നിങ്ങൾക്കും ആകാം കോടീശ്വരൻ; സുരേഷ് ഗോപിയെ അനുകരിച്ച് കൊച്ചു മിടുക്കൻ, Little boy, mimics, Suresh Gopi,ningalumm aakam kodeeshwaran, Kidsclub, Manorama Online

നിങ്ങൾക്കും ആകാം കോടീശ്വരൻ; സുരേഷ് ഗോപിയെ അനുകരിച്ച് കൊച്ചു മിടുക്കൻ

നടന്‍ സുരേഷ് ഗോപി അവതാരകനാകുന്ന അറിവിന്റെ മല്‍സരവേദിയായ നിങ്ങൾക്കും ആകാം കോടീശ്വരൻ പരിപാടിയ്ക്ക് ഒരു തകർപ്പൻ അനുകരണവുമായി എത്തിയിരിക്കുകയാണ് ഒരു കൊച്ചു മിടുക്കൻ. സുരേഷ് ഗോപിയുടെ അവതരണം അണുവിട തെറ്റാതെ അനുകരിക്കുകയാണ് ആദിത്യ പ്രശോഭ് എന്ന ഈ മിടുക്കൻ.

ആദിത്യന്റെ അവതരണത്തേയും അനുകരണ മികവിനേയും അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ മഴവില്‍ മനോരമയുടെ റിയാലിറ്റി ഷോയായ നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടി പ്രേക്ഷക ഹൃദയങ്ങളിൽ എത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്നുള്ളതിന് തെളിവാണ് ഈ വിഡിയോ.

തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9 മണിക്കാണ് മഴവിൽ മനോരമയിൽ നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന റിയാലിറ്റി ഷോ സംപ്രേക്ഷണം െചയ്യുന്നത്.

ആദിത്യ പ്രശോഭിന്റെ വിഡിയോ കാണാം Summary : Little boy mimics Suresh Gopi ningalumm aakam kodeeshwaran