|  
'കൊറോണയൊക്കെ ചത്തു പോണേ'; ചിരിപടർത്തി കൊച്ചുമിടുക്കിയുടെ പ്രാർഥന, littile girl, imitate, Health minister, Shylaja Teacher, viral video, Kidsclub, Manorama Online

'കൊറോണയൊക്കെ ചത്തു പോണേ'; ചിരിപടർത്തി കൊച്ചുമിടുക്കിയുടെ പ്രാർഥന

'അച്ഛനും അമ്മയ്ക്കും സുഖായിരിക്കണേ...അമ്മമ്മയ്ക്ക് സുഖായിരിക്കണേ...അമ്മായിക്കും സുഖായിരിക്കണേ...എനിക്കും സുഖായിരിക്കണേ... കൊറോണയൊക്കെ ചത്തു പോണേ...' ആരാണ് ദൈവത്തോട് ഇത്രയ്ക്കും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന കുട്ടി താരം.? സോഷ്യൽ മീഡിയ അന്വേഷിക്കുന്ന ആ കുരുന്ന് പാലക്കാട്‌ വീട്ടിൽ ലോക്ഡൗണിലാണ്. പുറത്തിറങ്ങാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ദൈവത്തോട് നടത്തിയ പ്രാർത്ഥന അമ്മ സൂര്യ ലക്ഷ്മിയാണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. ഏപ്രിൽ പതിനാറിന് പോസ്റ്റ് ചെയ്ത വിഡിയോ ആണെങ്കിലും ഇപ്പോഴാണ് വൈറൽ ആയി മാറിയത്.

നാലു വയസുകാരി സാത്വിക നമ്പ്യാർ ആണ് വിഡിയോയിലെ താരം.അച്ഛൻ സനീഷ് നമ്പ്യാർ ദുബായിയിൽ മാധ്യമ പ്രവർത്തകനാണ്. അമ്മ സൂര്യ ലക്ഷ്മി പാലക്കാട്‌ ബാങ്ക് ജീവനക്കാരിയും

ഈ കൊറോണ ഒന്ന് കഴിയട്ടെ അച്ഛൻ വേഗം മോളുടെ അടുത്തേക്ക് ഓടി വരാം. ഓരോ തവണയും ഫോൺ വിളിക്കുമ്പോൾ മോളോട് അച്ഛൻ പറയും. പിന്നെ പുറത്ത് ഇറക്കാത്തത് എന്താണെന്ന് ചോദിച്ചാൽ അമ്മയും പറയും ഈ കൊറോണ ഒന്നു മാറട്ടെ. ചുരുക്കത്തിൽ കൊറോണ കുഞ്ഞിന്റെ മനസ്സിൽ ഒരു വില്ലനായി മാറി. അതാണ്‌ കൊറോണ ചത്തു പോവണേ എന്ന് മനം നൊന്തു പ്രാർത്ഥിക്കുന്നത്. പാലക്കാട്‌ കെയർ ആൻഡ് ലേൺ ഇന്റർനാഷണൽ സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ് സാത്വിക. പടം വരയാണ് ഈ ലോക്ഡൗൺ കാലത്തെ ഇഷ്ട വിനോദം

വിഡിയോ കാണാം