|  
'പെണ്ണാണ് ഭരിക്കുന്നതെങ്കിൽ, എന്താ പെണ്ണിന് കുഴപ്പം'; ടീച്ചറമ്മയെ അനുകരിച്ച് കൊച്ചുമിടുക്കി, littile girl, imitate, Health minister, Shylaja Teacher, viral video, Kidsclub, Manorama Online

'പെണ്ണാണ് ഭരിക്കുന്നതെങ്കിൽ, എന്താ പെണ്ണിന് കുഴപ്പം'; ടീച്ചറമ്മയെ അനുകരിച്ച് കൊച്ചുമിടുക്കി

ഷൈലജ ടീച്ചർ ആണിപ്പോൾ താരം. കൊവിഡ് 19 നെ തുരത്താൻ ടീച്ചറുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന മികച്ച പ്രവർത്തനങ്ങൾ കേരളം മാത്രമല്ല ലോകമെമ്പാടും വാഴ്ത്തുകയാണ്.

ഇപ്പോഴിതാ ടീച്ചറെ അനുകരിച്ചു കൊണ്ടു ഒരു കൊച്ചുമിടുക്കി നടത്തുന്ന പ്രകടനമാണ് വൈറൽ ആകുന്നത്. നിയമസഭാസമ്മേളനത്തിൽ ടീച്ചർ നടത്തിയ പ്രസംഗത്തിലെ ശ്രദ്ധേയമായ ചില വരികളാണ് പാലക്കാട്ടുകാരിയായ ആവർത്തന ശബരീഷ് അനുകരിച്ചിരിക്കുന്നത്. 'പെണ്ണാണ് ഭരിക്കുന്നതെങ്കിൽ, എന്താ പെണ്ണിന് കുഴപ്പം' എന്ന വരികളാണ് തകർപ്പനായി ഈ മോൾ അവതരിപ്പിച്ചത്.

അവതരണം മാത്രമല്ല കെട്ടിലും മട്ടിലും ഷൈലജ ടീച്ചറായിരിക്കുകയാണ് ഈ കുട്ടി. ടീച്ചറെപ്പോലെ മുടിയൊക്കെ പൊക്കിക്കെട്ടി കണ്ണടയും സാരിയുമൊക്കെ അണിഞ്ഞാണ് അവതരണം. ചിറ്റൂരിലെ യങ് വേൾഡ് പ്രൈമറി സ്കൂളിലെ വിദ്യാർഥിനിയാണ് ഈ ആറുവയസ്സുകാരി.

ഈ കൊച്ചുമിടുക്കിയുടെ ടിക്‌ടോക് വിഡിയോ വളരെപ്പെട്ടെന്നു തന്നെ വൈറലായി. ഈ മിടുക്കിക്കഉളള അഭിനന്ദനങ്ങൾ കൊണ്ടു നിറയുകയാണ് വിഡിയോയ്ക്കു താഴെ. ഇതു നമ്മുടെ ഷൈലജ ടീച്ചർ തന്നെയല്ലേ എന്നാണു പലരും ചോദിക്കുന്നത്. ഈ കുട്ടിയുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമല്ല.

വിഡിയോ കാണാം